കാനഡയിൽ വീട് വാങ്ങാം, വിൽക്കാം! സഹായത്തിന് ഒരു മലയാളിയെ വിളിച്ചാലോ?

By Web TeamFirst Published Jun 14, 2022, 4:45 PM IST
Highlights

വർഷങ്ങളായി കാനഡയിലെത്തുന്ന മലയാളികൾക്ക് സുഹൃത്താണ് സാംസൺ ആന്റണി. കാനഡയിൽ വീട് വാങ്ങാനും വിൽക്കാനും സാംസൺ സഹായിക്കുന്നു. കാനഡയിലേക്ക് പുതുതായി എത്തുന്ന രാജ്യത്തിന്റെ ഏത് കോണിൽ നിന്നുള്ളവർക്കും വിദ്യാർഥികൾക്കും വാടകയ്ക്ക് വീടുകൾ കണ്ടെത്താനും സാംസൺ സേവനം നൽകുന്നുണ്ട്.

കാനഡ, മലയാളികൾക്ക് ചേക്കേറാൻ പ്രിയപ്പെട്ട രാജ്യമാണ്. ഉയർന്ന ജീവിതസാഹചര്യങ്ങളും അച്ചടക്കമുള്ള ജീവിതവും പ്രതീക്ഷിച്ചെത്തുന്ന മലയാളികൾക്ക് അപരിചിതത്വമായിരിക്കും കാനഡയിൽ ആദ്യം നേരിടേണ്ടി വരുന്ന അനുഭവം. പുതിയൊരു സംസ്കാരവും ഭാഷയും കെട്ടുന്ന മതിലിൽ, സഹായത്തിന് മറ്റൊരു മലയാളിയെയാണ് കൂടുതലും പ്രവാസികൾ പ്രതീക്ഷിക്കുക.
 
വർഷങ്ങളായി കാനഡയിലെത്തുന്ന മലയാളികൾക്ക് സുഹൃത്താണ് സാംസൺ ആന്റണി. പുതുതായി കാനഡയിൽ എത്തുന്ന മലയാളികൾക്കാണ് റിയൽ എസ്റ്റേറ്റ് സേവനങ്ങൾ സാംസൺ നൽകുന്നത്. കാനഡയിൽ വീട് വാങ്ങാനും വിൽക്കാനും സാംസൺ സഹായിക്കുന്നു. കാനഡയിലേക്ക് പുതുതായി എത്തുന്ന രാജ്യത്തിന്റെ ഏത് കോണിൽ നിന്നുള്ളവർക്കും വിദ്യാർഥികൾക്കും വാടകയ്ക്ക് വീടുകൾ കണ്ടെത്താനും സാംസൺ സേവനം നൽകുന്നുണ്ട്. ആദ്യമായി വീട് വാങ്ങുന്നവർക്ക് ടെൻഷനില്ലാതെ ഇടപാടുകൾ നടത്താനും സാംസന്റെ പരിചയസമ്പത്ത് ഉപകരിക്കും.
 
ഒരു റിയൽ എസ്റ്റേറ്റ് ഏജന്റ് എന്ന നിലയിൽ എനിക്ക് ഒരു ലക്ഷ്യം മാത്രമേയുള്ളൂ: എന്നെ സമീപിക്കുന്ന ഓരോരുത്തർക്കും ഏറ്റവും മികച്ച സേവനം നൽകുക — സാംസൺ ആന്റണി പറയുന്നു.
 
"വീട് വാങ്ങുന്നതും വിൽക്കുന്നതും ജീവിതത്തിലെ ഏറ്റവും വലിയ ട്രാൻസാക്ഷനുകളിൽ ഒന്നാണെന്ന് പറയാതെ തന്നെ അറിയാമല്ലോ? അതുകൊണ്ട് തന്നെ എന്റെ ക്ലൈന്റിനുള്ള സംതൃപ്തിയാണ് എന്റെ പ്രചോദനം."

വലിയ ഒരു സംഘം മോർട്ട്ഗേജ് ഏജന്റുമാരാണ് സാംസണ് ഒപ്പം പ്രവർത്തിക്കുന്നത്. ഒരു വീട് വാങ്ങാൻ നിങ്ങൾക്ക് തടസ്സമായിട്ടുള്ള പ്രശനം എന്തായാലും അത് നികത്താൻ തന്റെ ഏജന്റുമാർക്ക് കഴിയുമെന്നാണ് സാംസൺ പറയുന്നത്. ബാഡ് ക്രെഡിറ്റ്, കുറഞ്ഞ വരുമാനം, കുറഞ്ഞ ഡൗൺപെയ്മെന്റുകൾ എന്നിങ്ങനെ എല്ലാ സാമ്പത്തിക പ്രശനങ്ങൾക്കും സാംസണും സംഘവും പരിഹാരം നിർദേശിക്കും.
 
വീട് വിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് വില നിർണയിക്കാനും ഏറ്റവും മികച്ച ആദായം ഉറപ്പാക്കാനും പ്രോപ്പർട്ടി മാർക്കറ്റിൽ കാലതാമസമില്ലാതെ വിൽക്കാനും വിഗദ്ധോപദേശം നൽകുകയാണ് ഞാൻ ചെയ്യുന്നത് — സാംസൺ ആന്റണി പറയുന്നു.
 
വീട് വാങ്ങാൻ നോക്കുന്നവർക്ക് അവരുടെ സ്വപ്നഭവനത്തിലേക്ക് എത്താൻ വേണ്ട കാര്യങ്ങൾ പറഞ്ഞുകൊടുക്കും. ഞാൻ എപ്പോഴും എന്റെ ക്ലൈന്റുകൾക്കാണ് പ്രധാന്യം കൊടുക്കുന്നത്. അവരുടെ വ്യക്തിപരമായ ലക്ഷ്യങ്ങളും സാമ്പത്തിക ലക്ഷ്യങ്ങളും നിറവേറ്റുക എന്നത് അതുകൊണ്ട് പ്രധാനമാണ്. ആളുകളുടെ ആവശ്യങ്ങൾ അറിയുക, സാഹചര്യങ്ങൾക്ക് അനുസരിച്ച് അവർക്ക് അവരുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് സഹായം നൽകുക എന്നതാണ് ഞാൻ ചെയ്യുന്നത് — അദ്ദേഹം പറയുന്നു.
 
വീട് വാങ്ങുമ്പോഴും വിൽക്കുമ്പോഴും രജിസ്ട്രേഷൻ നടപടികൾ, ക്ലോസിങ് നടപടികൾ വേഹഗത്തിലാക്കുന്നതിന് നിയമസഹായം, വീടിന്റെ ഫോട്ടോയെടുക്കാൻ പ്രൊഫഷണൽ ഫോട്ടോഗ്രഫർ, സോഷ്യൽ മീഡിയയിലും എം.എൽ.എസ് ലിസ്റ്റിങ് സർവീസുകളിലും വീടിന്റെ വിവരങ്ങൾ മാർക്കറ്റ് ചെയ്യാനുള്ള ടീം എന്നിവയും സാംസൺ ഏറ്റെടുക്കും.
 
റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് സർവീസിൽ കനേഡിയൻ സ്ഥിരതാമസക്കാർക്കും നോൺ-കനേഡിയൻ റസിഡൻസിനും അദ്ദേഹത്തിന്റെ സേവനം ലഭ്യമാണ്. ഹോം ഇൻസ്പെക്ഷൻ, റെനൊവേഷൻ, സ്റ്റേജിങ് എന്നീ സേവനങ്ങൾക്കും സാംസൺ ആന്റണിയെ സമീപിക്കാം.

"

"ഒരു റിയൽ എസ്റ്റേറ്റ് ട്രാൻസാക്ഷൻ അവസാനിക്കുന്നതോടെ ക്ലൈന്റുമായുള്ള ബന്ധം അവസാനിക്കുന്നില്ല, സത്യത്തിൽ അത് ദീർഘമായ ഒരു ബന്ധത്തിന്റെ തുടക്കം മാത്രമാണ്. ഓരോ ക്ലൈന്റും വിലപ്പെട്ടതാണ്." സാംസൺ ആന്റണി തുടരുന്നു, "ഞാൻ എന്റെ കരിയറിൽ പിന്തുടരുന്നത് മൂന്ന് കാര്യങ്ങളാണ്: എല്ലാ വിവരങ്ങളും സമ്പൂർണമായും മനസിലാക്കുക. രണ്ട്, എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന മാർക്കറ്റ്പ്ലേസ് മനസിലാക്കി മറ്റാരും ചെയ്യാത്തതും അതേസമയം വളരെ ഗുണം ചെയ്യുന്നതുമായ സ്ട്രാറ്റജികൾ കൊണ്ടുവരിക, അവസാനമായിട്ട് നിങ്ങളുടെ വ്യക്തിപരമായ ലക്ഷ്യങ്ങളും സാമ്പത്തിക ലക്ഷ്യങ്ങളും മനസിലാക്കി നിങ്ങളിടപെടുന്ന ഇടങ്ങളിലെ ഏറ്റവും നല്ല നെഗോഷിയേറ്ററായി മാറുക."
 
കാനഡയിൽ വീട് വിൽക്കാനോ വാങ്ങാനോ താൽപര്യപ്പെടുന്നവർക്ക് സാംസൺ ആന്റണി നൽകുന്ന ഒരു ഉപദേശവും അദ്ദേഹത്തിന്റെ കരിയറിന്റെ ഉൾക്കാഴ്ച്ചയിൽ നിന്ന് വന്നതാണ് - വീട് വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ ഒരു ഇൻവെസ്റ്റ്മെന്റ് ആണ്. അതുകൊണ്ട് ഒരു യഥാർഥ പ്രൊഫഷണലിനെ തന്നെ വിശ്വസിച്ച് കാര്യങ്ങളേൽപ്പിക്കുക.

കൂടുതൽ വിവരങ്ങൾക്ക് സാംസൺ ആന്റണിയുമായി ബന്ധപ്പെടാം. ഫോൺ: +1 (647) 378-0715 ഇ-മെയിൽ: samsantony@gmail.com

click me!