കോട്ടയം നഗരത്തിൽ അത്യാഢംബര ജീവിതം; യു.എ.ഇയിൽ ഇരുന്ന് നിങ്ങൾക്കും വാങ്ങാം സ്കൈലൈൻ ഫ്ലാറ്റ്

By Web TeamFirst Published Jun 6, 2022, 12:56 PM IST
Highlights

നഗരത്തിന്റെ നടുവിൽ അത്യാഢംബര ജീവിതം ഉറപ്പുതരുന്ന ഈ അപ്പാർട്ട്മെന്റുകൾ പ്രവാസിമലയാളികൾക്ക് ഉയർന്ന വാടക ലഭിക്കാനുള്ള അവസരമായോ, ഉയർന്ന മൂല്യം നൽകുന്ന നിക്ഷേപമായോ വളരെ എളുപ്പം മാറ്റാനാകും.

അതിവേഗം വളരുന്ന കോട്ടയം നഗരത്തിൽ നിങ്ങൾക്കും ഒരു മേൽവിലാസം സ്വന്തമാക്കാം, അതും അത്യാഢംബരങ്ങളിൽ ഒരു കുറവുമില്ലാതെ. യു.എ.ഇയിലെ മലയാളികൾക്ക് കോട്ടയത്തെ അഞ്ച് ലക്ഷ്വറി അപ്പാർട്ട്മെന്റുകൾ പരിചയപ്പെടുത്തുകയാണ് കേരളത്തിന്റെ പ്രിയപ്പെട്ട ബിൽഡർമാരായ സ്കൈലൈൻ.

കിഴക്ക് പശ്ചിമഘട്ടവും പടിഞ്ഞാറ് വേമ്പനാട്ടുകായലും അതിരിടുന്ന കോട്ടയത്തിന് സവിശേഷതകളേറെയാണ്. സുഗന്ധവിളകളും റബ്ബറും ഒഴുകുന്ന വിപണിയായും, വിദ്യാഭ്യാസ സ്ഥാപനങ്ങളും മാധ്യമസ്ഥാപനങ്ങളും കൊണ്ട് പ്രശസ്തമായ 'അക്ഷരനഗരി'യായും കോട്ടയത്തെ മലയാളികൾ അറിയും. 

പേൾ, എക്സോട്ടിക്ക, ഹെയ്സൽ, ഗ്രേസ്, വിൻഡ്മിൽ എന്നിങ്ങനെ അഞ്ച് ലക്ഷ്വറി അപ്പാർട്ട്മെന്റുകളാണ് കോട്ടയത്തിന്റെ ഹൃദയഭാഗത്ത് സ്കൈലൈൻ ഒരുക്കുന്നത്. 

നഗരത്തിന്റെ നടുവിൽ അത്യാഢംബര ജീവിതം ഉറപ്പുതരുന്ന ഈ അപ്പാർട്ട്മെന്റുകൾ പ്രവാസിമലയാളികൾക്ക് ഉയർന്ന വാടക ലഭിക്കാനുള്ള അവസരമായോ, ഉയർന്ന മൂല്യം നൽകുന്ന നിക്ഷേപമായോ വളരെ എളുപ്പം മാറ്റാനാകും.

മൂന്ന് കിടപ്പുമുറികളുള്ള സ്കൈലൈൻ പേൾ കഞ്ഞിക്കുഴിയിലാണ്. കോട്ടയം നഗരത്തിന്റെ കവാടമായ കഞ്ഞിക്കുഴിയിൽ ഉടൻ പണിപൂർത്തിയാകുന്ന സ്കൈലൈൻ പേളിലെ അപ്പാർട്ട്മെന്റുകൾക്ക് 1.12 കോടി രൂപ മുതലാണ് വില. സ്കൈലൈൻ പേൾ പ്രോജക്റ്റിൽ 1736 sq. ft മുതൽ 1912 sq. ft വരെ വിസ്തീർണമുള്ള 65 അപ്പാർട്ട്മെന്റുകളാണ് ഉള്ളത്. കുട്ടികൾക്കുള്ള പൂൾ ഉൾപ്പെടുത്തിയ സ്വിമ്മിങ് പൂൾ, എയർകണ്ടീഷൻ ചെയ്ത ഗെയിംസ് റൂം, മൾട്ടിപർപ്പസ് റെക്രിയേഷൻ ഹാൾ, ഫിറ്റ്നസ് സെന്റർ തുടങ്ങിയ സൗകര്യങ്ങളും ഈ പ്രോജക്റ്റിലുണ്ട്.

മറ്റൊരു പ്രോജക്റ്റായ സ്കൈലൈൻ എക്സോട്ടിക്ക, മൂന്ന് - നാല് കിടപ്പുമുറികളുള്ള ലക്ഷ്വറി അപ്പാർട്ടുമെന്റുകളുടെ സമുച്ചയമാണ്. കഞ്ഞിക്കുഴിയിൽ നിന്ന് വെറും അഞ്ച് മിനിറ്റിൽ താഴെ മാത്രം അകലെയാണ് ദേവലോകം. 

റെയിൽവെ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, സ്കൂൾ തുടങ്ങിയ സൗകര്യങ്ങളിൽ നിന്ന് വളരെപ്പെട്ടന്ന് നടന്ന് എത്താവുന്ന ദൂരത്താണ് സ്കൈലൈൻ എക്സോട്ടിക്ക. ഒരു നിലയിൽ രണ്ട് അപ്പാർട്ട്മെന്റുകൾ മാത്രമുള്ള രീതിയിൽ 2319 sq.ft മുതൽ 2898 sq.ft വരെ വിസ്തീർണമുള്ള 42 യൂണിറ്റുകളാണ് ഈ പ്രോജക്റ്റിലുള്ളത്.

സ്വിമ്മിങ് പൂൾ, എ.സി റെക്രിയേഷൻ ഏരിയ തുടങ്ങിയ സൗകര്യങ്ങൾക്ക് പുറമെ കുട്ടികൾക്കുള്ള കളിസ്ഥലം, നിരീക്ഷണ ക്യാമറകൾ, എ.സി ഫിറ്റ്നസ് സെന്റർ, മസാജ്, സ്റ്റീം ബാത്ത് സൗകര്യം, പൂൾ ടേബിൾ ഉള്ള ഗെയിംസ് റൂം, ജക്കുസി തുടങ്ങിയ അത്യാഢംബര സൗകര്യങ്ങളും താമസക്കാർക്ക് ആസ്വദിക്കാം.

രൂപഭംഗികൊണ്ട് ശ്രദ്ധേയമായ സ്കൈലൈൻ ഗ്രേസ് എല്ലാ അർഥത്തിലും ഒരു പുതിയതലമുറ ലൈഫ്സ്റ്റൈൽ അപ്പാർട്ട്മെന്റാണ്. പാല നഗരത്തിന് നടുവിൽ മീനച്ചിലാറിനോട് വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന സ്കൈലൈൻ ഗ്രേസിൽ 84.89 ലക്ഷം രൂപ മുതൽ 'റെഡി ടു ഒകുപ്പൈ' അപ്പാർട്ട്മെന്റുകൾ വാങ്ങാനാകും. മധ്യകേരളത്തിൽ കുടുംബങ്ങൾക്ക് ചേർന്ന സമാധാനപരമായ അന്തരീക്ഷവും എന്നാൽ നഗരങ്ങളുടെ മുഴുവൻ സൗകര്യവും ആഗ്രഹിക്കുന്നവർക്കാണ് സ്കൈലൈൻ ഗ്രേസ് ഇണങ്ങുക.

പട്ടണത്തിന്റെ സൗകര്യങ്ങളും നാടിന്റെ പച്ചപ്പുമുള്ള തിരുവല്ലയിലാണ് അൾട്രാ ലക്ഷ്വറി എന്ന് വിശേഷിപ്പിക്കാവുന്ന, ഉടൻ പണിപൂർത്തിയാകുന്ന സ്കൈലൈൻ വിൻഡ്മിൽ അപ്പാർട്ട്മെന്റുകൾ. രണ്ട് - മൂന്ന് കിടപ്പുമുറികളുള്ള സ്കൈലൈൻ വിൻഡ്മിൽ അപ്പാർട്ട്മെന്റുകൾ 1.32 കോടി രൂപ മുതൽ സ്വന്തമാക്കാം. 

സ്കൈലൈൻ ഹെയ്സൽ കോട്ടയം കളത്തിപ്പടിയിലാണ്. കോട്ടയം നഗരത്തിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളോട് വളരെ ചേർന്ന് സ്ഥിതി ചെയ്യുന്ന സ്കൈലൈൻ ഹെയ്സൽ അപ്പാർട്ട്മെന്റുകൾക്ക് 49.77 ലക്ഷം രൂപ മുതലാണ് വില തുടങ്ങുന്നത്. 

60 യൂണിറ്റുകളുള്ള സ്കൈലൈൻ ഹെയ്സിൽ ഓരോ അപ്പാർട്ട്മെന്റുകളുടെയും വിസ്തീർണം 976 sq.ft മുതൽ 988 sq.ft വരെയാണ്. റൂഫ്ടോപ് സ്വിമ്മിങ് പൂൾ, ഫിറ്റ്നസ് സെന്റർ, കുട്ടികൾക്കുള്ള കളിസ്ഥലം, ലാൻസ്കേപ് ഗാർഡൻ തുടങ്ങിയ സൗകര്യങ്ങളാണ് സ്കൈലൈൻ ഹെയ്സലിലുള്ളത്.

കോട്ടയം നഗരത്തിലും ചുറ്റുമായി സ്ഥിതി ചെയ്യുന്ന സ്കൈലൈൻ പ്രോജക്റ്റുകൾ, അപ്പാർട്ട്മെന്റ് ഉടമകൾക്ക് വലിയ മൂല്യമാണ് നൽകുക. കോട്ടയത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഷോപ്പിങ് മാളുകൾ, ഫൈവ് സ്റ്റാർ ഹോട്ടലുകൾ, ദേശീയപാതകൾ എന്നിങ്ങനെ എല്ലാ സൗകര്യങ്ങൾക്കും നടുവിൽ ഒരു മേൽവിലാസമാണ് സ്കൈലൈൻ നൽകുന്ന വാഗ്ദാനം. യു.എ.ഇയിലെ സ്കൈലൈൻ ടീമിനോട് നിങ്ങൾക്ക് നേരിട്ട് സംസാരിക്കാം, കോട്ടയത്തെ ലക്ഷ്വറി അപ്പാർട്ട്മെന്റ് പ്രോജക്റ്റുകളെയും കുറിച്ചുള്ള മുഴുവൻ വിവരങ്ങളും അറിയാം. വിളിക്കേണ്ട നമ്പറുകൾ - +971 50 910 1703, +971 58 129 3478, +91 95261 83800, +91 97470 56611.

click me!