കാത്തേ പസിഫിക്കിന് എൻഡിസി ലഭ്യമാക്കി വെർടെയ്ൽ

By Web TeamFirst Published Jul 1, 2021, 5:48 PM IST
Highlights

ന്യൂ ഡിസ്ട്രിബ്യൂഷൻ കേപ്പബിലിറ്റി (എൻഡിസി) ലഭ്യമാക്കി കൊച്ചി ഇൻഫോപാർക്ക് ആസ്ഥാനമായ സ്റ്റാർട്ടപ്പ് വെർടെയ്ൽ ടെക്നോളജീസ്

ഹോങ്കോങ്ങിലെ വിമാനക്കമ്പനിയായ കാത്തേ പസിഫിക്കിന് പുതിയ നെറ്റ്‌വർക്കിങ് സാങ്കേതികവിദ്യയായ ന്യൂ ഡിസ്ട്രിബ്യൂഷൻ കേപ്പബിലിറ്റി (എൻഡിസി) ലഭ്യമാക്കി കൊച്ചി ഇൻഫോപാർക്ക് ആസ്ഥാനമായ സ്റ്റാർട്ടപ്പ് വെർടെയ്ൽ ടെക്നോളജീസ്. നിലവിലെ വിമാന ടിക്കറ്റിങ്–ഡിസ്ട്രിബ്യൂഷൻ സംവിധാനമായ ഗ്ലോബൽ ഡിസ്ട്രിബ്യൂഷൻ സിസ്റ്റത്തിൽനിന്ന് വ്യത്യസ്തമായി വിമാനക്കമ്പനികൾക്ക് അവരുടെ സേവനങ്ങൾ അതിവേഗം ട്രാവൽ കമ്പനികൾക്കു നൽകുവാൻ സഹായിക്കുന്നതാണ് പുതിയ സംവിധാനമെന്ന് വെർടെയ്ൽ സിഇഒ ജോസ് പറഞ്ഞു. എൻഡിസിയുടെ ആപ്ലിക്കേഷൻ പ്രോ​ഗ്രാമിങ്ങ് ഇന്റർഫേസുകൾ ഉപയോ​ഗിച്ച് കാത്തെ പസഫിക്കുമായി തത്സമയം നേരിട്ട് ബന്ധം സ്ഥാപിക്കുന്നതിനായി വിഡിസി പ്ലാറ്റ്ഫോം സഹായിക്കുന്നു. ഇതുവഴി നിലവിലുള്ള വിമാന ടിക്കറ്റിങ് – ഡിസ്ട്രിബ്യൂഷൻ സംവിധാനമായ ഗ്ലോബൽ ഡിസ്ട്രിബ്യൂഷൻ സിസ്റ്റത്തിന്റെ (ജിഡിഎസ്) നിയന്ത്രണങ്ങളില്ലാതെ, ദ്രുത​ഗതിയിൽ എയർലൈൻ റീട്ടെയ്ലിങ്ങിലേക്കുള്ള മാറ്റം സാധ്യമാക്കുന്നു.

ട്രാവലുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്നവർക്ക് വെർടെയ്ൽ ഡിസ്ട്രിബ്യൂഷൻ പ്ലാറ്റ്ഫോമിലൂടെ വെർടെയ്ലിന്റെ ഫ്രണ്ട് ഓഫീസ് ടൂൾ വഴിയോ യൂണിവേഴ്സൽ ആപ്ലിക്കേഷൻ പ്രോ​ഗ്രാമിങ്ങ് ഇന്റർഫേസ് വഴിയോ കാത്തെ പസഫിക്കിന്റേയും അതുപോലെതന്നെ വെർടെയ്ലിന്റെ മറ്റ് എയർലൈൻ പങ്കാളികളുടേയും എൻഡിസി കണ്ടന്റ് ലഭ്യമാകുന്നതാണ്. കാലങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന ഡിസ്ട്രിബ്യൂഷൻ സിസ്റ്റത്തിന്റെ നിയന്ത്രണമില്ലാതെ, ഓരോ വ്യക്തിക്കും അനുയോജ്യമായ രീതിയിലുള്ള സേവനങ്ങളും, നൂതനമായ ഉൽപന്നങ്ങളും അവതരിപ്പിക്കുവാൻ എയർലൈനുകളെ എൻഡിസി സഹായിക്കുന്നു. എയർലൈൻ ഡിസ്ട്രിബ്യൂഷൻ രം​ഗത്ത് ആധുനീക സാങ്കേതിക തരം​ഗമാകുവാൻ പോകുന്ന ഒന്നാണ് ഇത്. 2016 മുതൽ ഈ രം​ഗത്ത് വെർടെയ്ൽ പ്രവർത്തിച്ചുവരുന്നു. എയർലൈൻ ടെക്നോളജി ഡൊമെയ്നിൽ വളരെക്കാലത്തെ പ്രവൃത്തി പരിചയമുള്ള ആളുകളുടെ ഒരു കോർ ടീമാണ് വെർടെയ്ലിന് തുടക്കമിട്ടത്. ഒരു എൻഡിസി ഡിസ്ട്രിബ്യൂഷൻ പ്ലാറ്റ്ഫോമിന് ആവശ്യമായ നിർവ്വഹണപരവും സാങ്കേതികവുമായ വളർച്ചാ സാധ്യതകൾ എല്ലാം പരി​ഗണിച്ചുകൊണ്ടാണ് വിഡിസി തയ്യാറാക്കിയിരിക്കുന്നത്.

click me!