കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് സർക്കാരിന് ലാഭവിഹിതം കൈമാറി

Web Desk   | Asianet News
Published : Jan 23, 2021, 07:15 PM ISTUpdated : Jan 23, 2021, 07:18 PM IST
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് സർക്കാരിന് ലാഭവിഹിതം കൈമാറി

Synopsis

2019-20 സാമ്പത്തിക വർഷം സിയാൽ 655.05 കോടി രൂപയുടെ മൊത്ത വരുമാനവും 204.05 കോടി രൂപയും ലാഭവും നേടിയിരുന്നു. 

തിരുവനന്തപുരം: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) ലാഭവിഹിതം കേരള സർക്കാരിന് കൈമാറി. 2019-20 സാമ്പത്തിക വർഷത്തെ ലാഭവിഹിതമായ 33.49 കോടി രൂപയാണ് സർക്കാരിന് ലഭിച്ചത്. 

മുഖമന്ത്രി പിണറായി വിജയന് സിയാൽ മാനേജിം​ഗ് ഡയറക്ടർ വി ജെ കുര്യൻ ലാഭവിഹിതമായ ചെക്ക് കൈമാറി. കേരള സർക്കാരിന് 32.42 ശതമാനം ഓഹരിയാണ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിലുളളത്. 

2019-20 സാമ്പത്തിക വർഷം സിയാൽ 655.05 കോടി രൂപയുടെ മൊത്ത വരുമാനവും 204.05 കോടി രൂപയും ലാഭവും നേടിയിരുന്നു. 

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ