CMA USA: പഠനരീതി മാറ്റാം; പരീക്ഷയിൽ തിളങ്ങാം

By Web TeamFirst Published Jan 5, 2023, 4:33 PM IST
Highlights

ന്നു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാവുന്ന ഈ കോഴ്സ് മറ്റുള്ള അക്കൗണ്ടിങ് പ്രോഗ്രാമുകള്‍ പോലെ തന്നെ ചിട്ടയായ പഠനം ആവശ്യപ്പെടുന്നു CMA USA 

യു.എസിൽ അക്കൗണ്ടിങ് മേഖലയിൽ മികച്ച ജോലി നേടാനുള്ള കോഴ്സുകളിൽ ഒന്നാണ് CMA USA.  Certified Management Accountants എന്നതാണ് ഈ പ്രോഗ്രാമിന്‍റെ പൂര്‍ണരൂപം. മൂന്നു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാവുന്ന ഈ കോഴ്സ് മറ്റുള്ള അക്കൗണ്ടിങ് പ്രോഗ്രാമുകള്‍ പോലെ തന്നെ ചിട്ടയായ പഠനം ആവശ്യപ്പെടുന്നു. CMA USA പരീക്ഷയിൽ തിളങ്ങാനുള്ള ഏതാനും മാര്‍ഗങ്ങള്‍ നമുക്ക് പരിശോധിക്കാം.

സ്റ്റഡി പ്ലാൻ തെരഞ്ഞെടുക്കാം

എങ്ങനെ പരീക്ഷക്ക് തയാറെടുക്കണം എന്നത് ഓരോ വ്യക്തിയെയും ആശ്രയിച്ചിരിക്കും. പക്ഷേ, നിര്‍ബന്ധമായും ഒരു സ്റ്റഡി പ്ലാൻ പിന്തുടരുന്നത് പഠനം എളുപ്പമാക്കും. നിങ്ങളുടെ പഠനക്രമം തെരഞ്ഞെടുക്കുക, ചെലവഴിക്കുന്ന സമയം നേരത്തെ തീരുമാനിക്കുക എന്നിവയിലൂടെ തുടര്‍ച്ചയായി പഠിക്കാം.

സമയം പ്രധാനമാണ്

നിങ്ങള്‍ക്ക് പഠിക്കാന്‍ ആവശ്യമായ സമയം എത്രയെന്ന് കൃത്യമായ ഒരു ധാരണ നേരത്തെ തന്നെ ഉണ്ടാക്കണം. ഇത് കൂടുതൽ ഏകാഗ്രത നൽകും. പ്ലാനിങ് എളുപ്പമായാൽ ഓരോ വിഷയത്തിനും ചെലവഴിക്കാവുന്ന സമയം നിങ്ങള്‍ക്ക് ക്രമീകരിക്കാം. അതിന് അനുസരിച്ച് പാഠ്യവിഷയങ്ങള്‍ സ്വായത്തമാക്കാനും കഴിയും.

ശ്രദ്ധതിരിക്കുന്ന കാര്യങ്ങളോട് നോ പറയാം

പഠിക്കാന്‍ തെരഞ്ഞെടുക്കുന്ന സമയം അത് മാത്രം ചെയ്യുക. പൂര്‍ണമായും പഠനത്തിൽ ശ്രദ്ധിക്കുക. സോഷ്യൽ മീഡിയ, ഐ പാഡ്, സ്‍മാര്‍ട്ട്ഫോൺ ഇവയെല്ലാം പൂര്‍ണമായും ഒഴിവാക്കാം. പഠനത്തിന് ശേഷം ആസ്വദിക്കാന്‍ നിങ്ങള്‍ നിശ്ചയിച്ചിട്ടുള്ള സമയങ്ങളിൽ നിങ്ങള്‍ക്ക് സോഷ്യൽ മീഡിയ ഉൾപ്പെടെ ഉപയോഗിക്കാം.

മോക് പരീക്ഷകള്‍ എഴുതാം

യഥാര്‍ഥ പരീക്ഷ എഴുതുന്ന അതേ ഗൗരവത്തോടെ മോക് പരീക്ഷകളെ സമീപിക്കണം. പരീക്ഷ എഴുതാനെടുത്ത സമയം, ചോദ്യങ്ങളോടുള്ള പ്രതികരണം എന്നിവയെല്ലാം ശ്രദ്ധിക്കണം. ഓരോ തവണയും ഇത് ഇംപ്രൂവ് ചെയ്യാനും ശ്രമിക്കണം.

ആരോഗ്യം ശ്രദ്ധിക്കണം

ഏത് പരീക്ഷയായാലും ആത്മവിശ്വാസത്തോടെ അതിനെ നേരിടേണ്ടത് അത്യാവശ്യമാണ്. ആരോഗ്യം മോശമാണെങ്കിൽ നിങ്ങളുടെ പ്രകടനവും മോശമാകും. അമിത സമ്മര്‍ദ്ദവും അനാവശ്യ ടെൻഷനുകളും പരീക്ഷ എളുപ്പമാക്കുകയല്ല, ബുദ്ധിമുട്ടാക്കുകയാണ് ചെയ്യുക എന്ന് മനസ്സിലാക്കുക. ആവശ്യത്തിന് ഇടവേളകള്‍ എടുക്കുന്നത് നിങ്ങളുടെ കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള ശേഷി കൂട്ടുകയാണ് ചെയ്യുന്നത്.

കൂടുതൽ വിവരങ്ങൾക്ക്:

click me!