ഇന്ത്യയിലേക്ക് ഇറക്കുമതി ആഗ്രഹിക്കുന്ന കമ്പനികൾ രാജ്യത്ത് നിക്ഷേപം നടത്തണം, ടെസ്‍ലയെ ലക്ഷ്യം വച്ച് ഒല സിഇഒ

By Web TeamFirst Published Aug 15, 2021, 9:13 PM IST
Highlights

നിക്ഷേപത്തിന് അനുയോജ്യമായ ഒരു ഇടമാണ് ഇന്ത്യയെന്ന് ആഗോള കമ്പനികളോട് അദ്ദേഹം പറഞ്ഞു.

ദില്ലി: ഇന്ത്യയിലേക്ക് വാഹനങ്ങൾ ഇറക്കുമതി ചെയ്യാൻ ആഗ്രഹിക്കുന്ന കമ്പനികൾ ആദ്യം രാജ്യത്ത് നിക്ഷേപം നടത്തണമെന്ന് ഒല സിഇഒ. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് കാറുകൾക്ക് നികുതി കുറയ്ക്കണമെന്ന ടെസ്‍ല സിഇഒ ഇലോൺ മസ്കിന്റെ വാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വ്യവസായമേഖല രാജ്യത്ത് ഒരു സുസ്ഥിര വിപ്ലവം കാഴ്ച വയ്ക്കണമെന്ന് ഭവിഷ് അഗർവാൾ അഭിപ്രായപ്പെട്ടു. കമ്പനികൾക്ക് രാജ്യത്തെ സാങ്കേതികവിദ്യയും മാനുഫാക്ചറിങ് ഇക്കോ സിസ്റ്റവും പരിഷ്കരിക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിക്ഷേപത്തിന് അനുയോജ്യമായ ഒരു ഇടമാണ് ഇന്ത്യയെന്ന് ആഗോള കമ്പനികളോട് അദ്ദേഹം പറഞ്ഞു. നേരത്തെ ടെസ്‌ലയുടെ ആവശ്യത്തോട് ലോകത്തെ രണ്ടാമത്തെ വലിയ മോട്ടോർ വാഹന നിർമാതാക്കളായ ഫോക്സ്‌വാഗൻ കമ്പനിയും അനുകൂലമായി പ്രതികരിച്ചിരുന്നു. ഇറക്കുമതി തീരുവ കുറയ്ക്കുന്നത് ആഭ്യന്തര വാഹന നിർമ്മാതാക്കളെ ബാധിക്കില്ലെന്നും അത് നിക്ഷേപം പ്രോത്സാഹിപ്പിക്കുക മാത്രമാണ് ചെയ്യുകയെന്നുമായിരുന്നു ജർമൻ മോട്ടോർ വാഹന ഭീമൻറെ ഈ വിഷയത്തിലെ പ്രതികരണം.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!