ഫെഡറല്‍ ബാങ്കിന് ഐഎസ്ഒ അംഗീകാരം

By Web TeamFirst Published Aug 14, 2021, 6:44 PM IST
Highlights

ഓപ്പറേഷന്‍സ്, ഐടി, ചെക്ക് ക്ലിയറിങ് സംവിധാനങ്ങള്‍  തുടങ്ങിയ വിവിധ പ്രവര്‍ത്തനമേഖലകളിലെ ബാങ്കിന്‍റെ മികവിനുള്ള സര്‍ട്ടിഫിക്കേഷനാണിത്. ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ ബാങ്കിന് സര്‍ട്ടിഫിക്കറ്റ് കൈമാറുകയുണ്ടായി.

കൊച്ചി: കേരളം ആസ്ഥാനമായ ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കിന് മാനേജ്മെന്‍റ് മികവിനുള്ള ആഗോള അംഗീകാരമായ ഐഎസ്ഒ 22301:2019 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. ബാങ്കിന്‍റെ ബിസിനസ് കണ്ടിന്യൂവിറ്റി മാനേജ്മെന്‍റ് സംവിധാനത്തിന് (ബിസിഎംഎസ്) ബിഎസ്ഐ ആണ് രാജ്യാന്തര അംഗീകാരം നല്‍കിയത്.

"പ്രവചനാതീതമായ ഈ കാലത്ത് ഏതു തടസ്സങ്ങളേയും അതിജീവിക്കാന്‍ പര്യാപ്തമായ ശേഷി ബാങ്കിനുണ്ടെന്നതിന് തെളിവാണ് സ്വതന്ത്രമായി അംഗീകരിക്കപ്പെടുന്ന ബിസിഎംഎസ്. ആഗോള മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ഈ സര്‍ട്ടിഫിക്കേഷന്‍ ഞങ്ങളുടെ ബ്രാന്‍ഡിന്‍റെ സമഗ്രതയ്ക്കും കരുത്തിനുമുള്ള അംഗീകാരമാണ്, " ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു.

ഓപ്പറേഷന്‍സ്, ഐടി, ചെക്ക് ക്ലിയറിങ് സംവിധാനങ്ങള്‍  തുടങ്ങിയ വിവിധ പ്രവര്‍ത്തനമേഖലകളിലെ ബാങ്കിന്‍റെ മികവിനുള്ള സര്‍ട്ടിഫിക്കേഷനാണിത്. ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ ബാങ്കിന് സര്‍ട്ടിഫിക്കറ്റ് കൈമാറുകയുണ്ടായി.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!