കൊറോണക്കാലത്ത് സംരംഭങ്ങളെ സഹായിക്കാൻ പ്രത്യേക പദ്ധതിയുമായി കേരള സ്റ്റാർട്ടപ് മിഷൻ

By Web TeamFirst Published Mar 26, 2020, 1:55 PM IST
Highlights

സ്റ്റാര്‍ട്ടപ് സംരംഭങ്ങളെ സംഘടിപ്പിച്ച് കെഎസ്യുഎം അടിയന്തര സര്‍വേ നടത്തും.

തിരുവനന്തപുരം: കൊവിഡ്-19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായഹസ്തവുമായി കേരള സ്റ്റാര്‍ട്ടപ് മിഷന്‍ രംഗത്ത്. 

ഇതിന്‍റെ ഭാഗമായി  സ്റ്റാര്‍ട്ടപ് സംരംഭങ്ങളെ സംഘടിപ്പിച്ച് കെഎസ് യുഎം അടിയന്തര സര്‍വേ നടത്തും. സ്റ്റാര്‍ട്ടപ്പുകളുടെ ഇപ്പോഴത്തെ സ്ഥിതി, ജീവനക്കാരുടെ സുരക്ഷ, സ്റ്റാര്‍ട്ടപ്പുകള്‍ നേരിടുന്ന വെല്ലുവിളികള്‍, ബിസിനസ് തുടര്‍ച്ച  എന്നിവ മനസിലാക്കാനാണ് സര്‍വേ.  ഇതിന്‍റെ അടിസ്ഥാനത്തില്‍ കെഎസ് യുഎം അനന്തര നടപടികള്‍ സ്വീകരിക്കും. മാര്‍ച്ച് 27-നകം സ്റ്റാര്‍ട്ടപ്പുകള്‍ സര്‍വേയിൽ പങ്കെടുക്കണം. ഇതിനുള്ള ഫോം എത്രയും വേഗം  https://startupmission.kerala.gov.in/pages/covid-startup-impact-study എന്ന സൈറ്റില്‍ പൂരിപ്പിച്ചു നല്‍കണം. 

സര്‍വേയുടെ അടിസ്ഥാനത്തില്‍ നിലവിലുള്ള സാഹചര്യങ്ങള്‍ മനസിലാക്കാനുള്ള ഇംപാക്ട് സ്റ്റഡി എത്രയും പെട്ടെന്ന് നടത്താനും അതനുസരിച്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ ഓണ്‍ലൈന്‍ മെന്‍റര്‍ഷിപ് പരിപാടി നടത്താനുമാണ് തീരുമാനം. 

ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കുന്നതിനുവേണ്ടി  ടെക്നിക്കല്‍, ബിസിനസ് ഉല്പന്നങ്ങള്‍ മെച്ചപ്പെടുത്താനും ലോക്ക്ഡൗണ്‍ കാലഘത്തിലെ പ്രവര്‍ത്തനവും സുരക്ഷിതത്വവും സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കാനുമാണ് മെന്‍റര്‍ഷിപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. അടുത്ത സാമ്പത്തികവര്‍ഷത്തേയ്ക്കുള്ള ആസൂത്രണവും ഇതില്‍പെടും.  

click me!