ആയുഷ് എസ് ജി ടാബ് ലറ്റുകൾ നിർമ്മിക്കാൻ അനുമതി നേടിക്കൊണ്ട് ധാത്രി ആയുർവേദ പെയിൻ റിലീഫ്

By Web TeamFirst Published Sep 3, 2021, 5:03 PM IST
Highlights

നേരത്തെ ആയുഷ് മന്ത്രാലയം വികസിപ്പിച്ചെടുത്ത ആയുഷ് 64 കോവിഡ് ചികിത്സ ടാബ് ലറ്റുകൾ നിർമ്മിക്കുന്നതിനുള്ള അനുമതിയും ധാത്രിക്ക് ലഭിച്ചിട്ടുണ്ട്

കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസസ് (സി സി ആർ എ എസ്) വികസിപ്പിച്ചെടുത്ത ആയുഷ് എസ് ജി ടാബ് ലറ്റുകൾ നിർമ്മിച്ച് വിപണിയിലെത്തിക്കുന്നതിനുള്ള ലൈസൻസ് കേരളത്തിൽ ആദ്യമായി ധാത്രി ആയുർവേദയ്ക്ക് ലഭിച്ചു. സന്ധിവേദന, വീക്കം, പേശിവേദന തുടങ്ങിയവയ്ക്ക് ഫലപ്രദമായ ഔഷധമാണ് ആയുഷ് എസ് ജി ടാബ് ലറ്റുകൾ. ഇത് ആദ്യമായല്ല ധാത്രിക്ക് ആയുഷ് മന്ത്രാലയം വികസിപ്പിച്ചെടുത്ത മരുന്ന് നിർമ്മിക്കുന്നതിനുള്ള അനുമതി ലഭിക്കുന്നത്. നേരത്തെ ആയുഷ് മന്ത്രാലയം വികസിപ്പിച്ചെടുത്ത ആയുഷ് 64 കോവിഡ് ചികിത്സ ടാബ് ലറ്റുകൾ നിർമ്മിക്കുന്നതിനുള്ള അനുമതിയും ധാത്രിക്ക് ലഭിച്ചിട്ടുണ്ട്. ആയുഷ് എസ് ജി ടാബ് ലറ്റുകളുടെ ആദ്യ ബാച്ചിന്റെ വിതരണോദ്ഘാടനം ധാത്രി ആയുർവേദ മാനേജിംഗ് ഡയറക്ടർ ഡോ. സജികുമാർ, തിരുവനന്തപുരം ഗവ: ആയുർവേദ കോളേജിന്റെ മുൻ പ്രിൻസിപ്പലും ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷന്റെ മുൻ ഡയറക്ടറും ആയിരുന്ന ഡോ. എം. ആർ. വാസുദേവൻ നമ്പൂതിരിക്ക് നൽകിക്കൊണ്ട് നിർവ്വഹിച്ചു. ധാത്രി ബിസിനസ് സ്ട്രാറ്റജി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ബിപിൻ ചെറിയാൻ, റിസർച്ച് & ഡെവലപ്മെന്റ് വിഭാഗം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. രാജേഷ് കുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇതോടൊപ്പം തന്നെ ആയുർവേദ വിധിപ്രകാരം ധാത്രി ആയുർവേദ നിർമ്മിച്ച വേദന സംഹാരിയായ മയാക്ടിൻ ഓർത്തോ റോൾ ഓണും വിപണിയിൽ അവതരിപ്പിച്ചു.സന്ധിവേദനകൾക്ക് ഫലപ്രദമായ മഹാനാരായണ തൈലം അടങ്ങിയിട്ടുള്ള ധാത്രി മയാക്റ്റിൻ, നടുവേദന, പേശിവേദന, ഉളുക്ക്, വീക്കം എന്നിവയെ അതിവേഗം ശമിപ്പിക്കുന്നു. 100 ആയുർവേദ ചേരുവകൾ അടങ്ങിയിട്ടുള്ള ധാതി മയാക്റ്റിൻ ഓർത്തോ റോൾ ഓൺ കൃതിമ വേദന സംഹാരികൾ അടങ്ങിയിട്ടില്ലാത്തതാണ്, കൂടാതെ റോൾ ഓൺ രൂപത്തിലായതിനാൽ പുരട്ടാനും വളരെ എളുപ്പമാണ്. കേന്ദ്ര ആയുഷ് മന്ത്രാലയത്തിൽ നിന്നും വീണ്ടും ധാത്രി ആയുർവേദയ്ക്ക് ഇങ്ങനെ ഒരു അംഗീകാരം ലഭിച്ചതിലും, സന്ധിവേദനകൾക്ക് ഏറെ ഫലപ്രദമായ ധാത്രി മയാക്റ്റിൻ ടാബ്ലെറ്റുകളും, റോളോണും വിപണിയിലെത്തിക്കാൻ സാധിച്ചതിലും ഏറെ സന്തോഷമുണ്ടെന്ന് ധാത്രി ആയുർവേദ മാനേജിംഗ് ഡയറക്ടർ ഡോ. സജികുമാർ അറിയിച്ചു. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ കീഴിലുള്ള സി സി ആർ എ എസ് ന്റെ വിവിധ സെന്ററുകളിൽ നടത്തിയ പഠനങ്ങളിലും, ഗവേഷണങ്ങളിലും മികച്ച ഫലപ്രാപ്തി നൽകുവാൻ മയാക്റ്റിന് സാധിച്ചുവെന്ന് ഡോ. എം. ആർ. വാസുദേവൻ നമ്പൂതിരി വ്യക്തമാക്കി. വർക്ക് ലൈഫ് ബാലൻസിന് വെല്ലുവിളികൾ നേരിട്ടു കൊണ്ടിരിക്കുന്ന ഈ പുതിയ കാലഘട്ടത്തിൽ ആയുർവേദത്തിന്റെ ഫലപ്രാപ്തിയും, ആധുനികശാസ്ത്രത്തിന്റെ അനായാസതയും ഒന്നിക്കുന്ന ധാത്രി മയാക്സിൻ ഏറെ പ്രസക്തമാണെന്ന് ചടങ്ങിൽ സംസാരിച്ച ധാത്രി ബിസിനസ് സ്ട്രാറ്റജി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ബിപിൻ ചെറിയാൻ പറഞ്ഞു. ആയുർവേദത്തിൽ വേദനയ്ക്കുള്ള ഔഷധമായ മഹാനാരായണ തൈലത്തോടൊപ്പം കരിനൊച്ചി, കുന്തിരിക്കം, ആവണക്ക്, കർപ്പൂരം, പുതിന മുതലായവ സമന്വയിപ്പിച്ച് ധാത്രി ആയുർവേദയുടെ ഗവേഷണ വിഭാഗം വികസിപ്പിച്ചെടുത്ത ധാതി മയാക്റ്റിൻ ഓർത്തോ റോൾ ഓൺ കൃത്രിമ വേദന സംഹാരികൾ അട ങ്ങി യിട്ടില്ലാ ത്ത തും, അതിവേഗം ആശ്വാസം തരുന്നതുമാണെന്നും റിസർച്ച് & ഡെവലപ്മെന്റ് വിഭാഗം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. രാജേഷ് കുമാർ അറിയിച്ചു.


കൂടുതൽ വിവരങ്ങൾക്ക് ധാത്രി കസ്റ്റമർ കെയറുമായി ബന്ധപ്പെടുക: +91 8589 8585 90

click me!