Latest Videos

ദിനേഷ് കുമാർ ഖര സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയർമാനാകും

By Web TeamFirst Published Aug 29, 2020, 10:41 PM IST
Highlights

ഒക്ടോബർ ഏഴ് വരെയാണ് രജനീഷ് കുമാറിന്റെ കാലാവധി. ബാങ്ക്സ് ബോർഡ് ബ്യൂറോയാണ് ഖരയെ ഈ സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്.

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നാല് മാനേജിങ് ഡയറക്ടർമാരിൽ ഒരാളായ ദിനേഷ് കുമാർ ഖരയെ അടുത്ത ചെയർമാനായി ശുപാർശ ചെയ്തു. നിലവിലെ ചെയർമാൻ രജനീഷ് കുമാറിന് കാലാവധി നീട്ടിക്കിട്ടിയില്ല. ഇദ്ദേഹം സ്ഥാനമൊഴിഞ്ഞാൽ ഖര ചുമതലയേൽക്കും.

ഒക്ടോബർ ഏഴ് വരെയാണ് രജനീഷ് കുമാറിന്റെ കാലാവധി. ബാങ്ക്സ് ബോർഡ് ബ്യൂറോയാണ് ഖരയെ ഈ സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. 2016 ആഗസ്റ്റിലാണ് ഖര എംഡിയായത്. മൂന്ന് വർഷത്തേക്കായിരുന്നു നിയമനമെങ്കിലും അത് രണ്ട് വർഷം കൂടി നീട്ടി. ആഗോള വിപണിയും എസ്ബിഐ ഉപകമ്പനികളുടെയും ചുമതലയായിരുന്നു ഖരയ്ക്ക് ഉണ്ടായിരുന്നത്.

ഖരയ്ക്ക് ചുമതലയേൽക്കാൻ സാധിക്കാതെ വന്നാൽ ആ സ്ഥാനത്തേക്ക് നിലവിലെ മാനേജിങ് ഡയറക്ടർമാരിൽ ഒരാളായ ചല്ല ശ്രീനിവാസുലു സെട്ടിയെയാണ് റിസർവ് ലിസ്റ്റിൽ പരിഗണിച്ചത്. പൊതുമേഖലാ ബാങ്കുകളുടെ തലപ്പത്തേക്ക് ആളുകളെ പരിഗണിക്കുന്നത് ഈ ബാങ്കുകളിൽ നിന്ന് തന്നെയാണ്. രാജ്യത്തെ ബാങ്കിങ് സെക്ടറിന്റെ 60 ശതമാനവും പൊതുമേഖലയിലാണ്. ജൂണിൽ അവസാനിച്ച സാമ്പത്തിക പാദത്തിൽ 81 ശതമാനം ലാഭവർധനവാണ് എസ്ബിഐക്ക് ഉണ്ടായത്.

കൊവിഡ് -19: കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ വെര്‍ച്വല്‍ എക്സ്പോയില്‍ അണിനിരന്നത് അന്‍പതോളം സ്റ്റാര്‍ട്ടപ്പുകൾ

click me!