ഫ്ലിപ്കാർട്ടിലെ കച്ചവടക്കാരുടെ എണ്ണത്തിൽ 35 ശതമാനം വർധനവ്; വിൽപ്പന വസ്തുക്കളായി വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും

Web Desk   | Asianet News
Published : Dec 19, 2020, 12:10 PM ISTUpdated : Dec 19, 2020, 12:19 PM IST
ഫ്ലിപ്കാർട്ടിലെ കച്ചവടക്കാരുടെ എണ്ണത്തിൽ 35 ശതമാനം വർധനവ്; വിൽപ്പന വസ്തുക്കളായി വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും

Synopsis

ലോക്‌ഡൗണിന് ശേഷം ഫ്ലിപ്കാർട്ടിൽ 50 ശതമാനം ഉപഭോക്താക്കളുടെ വർധനവാണ് രേഖപ്പെടുത്തിയത്.

മുംബൈ: വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്‌കാർട്ടിൽ കച്ചവടക്കാരുടെ എണ്ണത്തിൽ വർധനവ്. 2020 ൽ മാത്രം 35 ശതമാനം അധികം കച്ചവടക്കാരെ തങ്ങളുടെ പ്ലാറ്റ്ഫോമിന്റെ ഭാഗമാക്കിയെന്ന് കമ്പനി അവകാശപ്പെടുന്നു. മെട്രോകളിലും ടയർ 3 നഗരങ്ങളിലും അതിന് താഴേക്കും കൊവിഡ് കാലത്ത് ഓൺലൈൻ ഉപഭോക്താക്കളുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായിരുന്നു. ദശലക്ഷക്കണക്കിന് ആളുകളാണ് കൊവിഡ് കാലത്ത് സാമൂഹിക അകലവും സുരക്ഷിതത്വവും മുൻനിർത്തി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളെ ആശ്രയിച്ചത്. ഇതാണ് കച്ചവടക്കാരുടെ എണ്ണം വർധിക്കാനും കാരണമായതെന്നാണ് കരുതുന്നത്.

ലോക്‌ഡൗണിന് ശേഷം ഫ്ലിപ്കാർട്ടിൽ 50 ശതമാനം ഉപഭോക്താക്കളുടെ വർധനവാണ് രേഖപ്പെടുത്തിയത്. ജൂലൈ - സെപ്തംബർ കാലത്ത് ഇത് 65 ശതമാനമായി. തങ്ങളുടെ പ്ലാറ്റ്ഫോമിലേക്ക് പുതുതായി വന്ന കച്ചവടക്കാരിൽ അധികവും ടയർ 2, ടയർ 3 നഗരങ്ങളായ തിരുപൂർ ഹൗറ,  സിറക്‌‌പൂർ, ഹിസാർ, സഹ്റൻപൂർ, പാനിപത്, രാജ്കോട് എന്നിവിടങ്ങളിൽ നിന്നാണ്. വീട്ടാവശ്യത്തിനുള്ള സാധനങ്ങളും വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും പാഠ്യോപകരണങ്ങളുമാണ് ഈ കാലത്ത് പ്രധാനമായും വിറ്റുപോയത്.

 

PREV
click me!

Recommended Stories

ഒടുവിൽ വഴങ്ങി! ഒന്നും രണ്ടുമല്ല നഷ്ടപരിഹാരമായി നല്‍കുക 52,800 കോടി രൂപ, പൗഡർ കാൻസറുണ്ടാക്കിയെന്ന പരാതിയിൽ ഒത്തുതീർപ്പിനൊരുങ്ങി കമ്പനി
യുദ്ധം നടക്കുന്നത് പശ്ചിമേഷ്യയിൽ, പണി കിട്ടിയത് ഇന്ത്യയിലെ 'ഡയറ്റ് കോക്ക്' പ്രേമികൾക്ക്! അലുമിനിയം ക്യാനുകൾ കിട്ടാനില്ല