നോക്കിയ മൊബൈല്‍ നിര്‍മാണം നിര്‍ത്തിയപ്പോള്‍ ഇന്ത്യ വിട്ടു, ഇപ്പോള്‍ വീണ്ടും വന്നു !

By Web TeamFirst Published Nov 29, 2019, 12:43 PM IST
Highlights

പരീക്ഷണ അടിസ്ഥാനത്തിലുള്ള നിർമ്മാണം പ്ലാന്റിനകത്ത് ആരംഭിച്ചതായാണ് തമിഴ്‌നാട് സർക്കാർ പുറത്തുവിട്ട അനൗദ്യോഗിക വിവരം. 2500 കോടി നിക്ഷേപിക്കാമെന്നാണ് തമിഴ്‌നാട് സർക്കാരുമായി 2019 ഗ്ലോബൽ ഇൻവസ്റ്റേർസ് മീറ്റിൽ കമ്പനി ഒപ്പുവച്ചത്.

ചെന്നൈ: ചെന്നൈയിലെ നോക്കിയ പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് അകത്ത് ഫോക്സ്കോൺ വീണ്ടും തങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി വിവരം. തായ്‌വാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൊബൈൽ നിർമ്മാണ കമ്പനി, 2014 ല്‍ നോക്കിയ മെബൈല്‍ ഫോണ്‍ നിര്‍മാണം നിര്‍ത്തിയപ്പോഴാണ് ഇന്ത്യ വിട്ടത്.

പരീക്ഷണ അടിസ്ഥാനത്തിലുള്ള നിർമ്മാണം പ്ലാന്റിനകത്ത് ആരംഭിച്ചതായാണ് തമിഴ്‌നാട് സർക്കാർ പുറത്തുവിട്ട അനൗദ്യോഗിക വിവരം. 2500 കോടി നിക്ഷേപിക്കാമെന്നാണ് തമിഴ്‌നാട് സർക്കാരുമായി 2019 ഗ്ലോബൽ ഇൻവസ്റ്റേർസ് മീറ്റിൽ കമ്പനി ഒപ്പുവച്ചത്.

നോക്കിയ പ്രത്യേക സാമ്പത്തിക മേഖല വലിയ മാറ്റത്തിന് തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കവും എന്നത് ശ്രദ്ധേയമാണ്. ചൈനീസ് കമ്പനിയായ ലിംഗ്വി ഐടെക്, ഈയിടെ വാങ്ങിയ സാൽകോംപ് എന്ന കമ്പനി 212 ഏക്കർ വിസ്തൃതിയുള്ള സാമ്പത്തിക മേഖല വാങ്ങിയിരുന്നു.

നോക്കിയയെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തതിന് പിന്നാലെ ഫോക്സ്കോണിന് ഓർഡറുകൾ ലഭിക്കാതെയായി. ഇതോടെ കനത്ത നഷ്ടത്തിലേക്ക് കമ്പനി പോയി. വേതനം ആവശ്യപ്പെട്ട് തൊഴിലാളികൾ ശക്തമായ സമരം തുടങ്ങിയതോടെ മറ്റ് വഴികളില്ലാതെ കമ്പനി പ്രവർത്തനം അഴസാനിപ്പിക്കുകയായിരുന്നു.

ചൈനീസ് കമ്പനികളായ ഒപ്പോ, ഷവോമി തുടങ്ങിയവർ ഇന്ത്യൻ വിപണിയിൽ സ്മാർട്ട്ഫോൺ വിൽപ്പന വർധിപ്പിച്ചതോടെയാണ് ഫോക്സകോണിന് വീണ്ടും തലവര തെളിഞ്ഞത്. ഇന്ത്യയിൽ തന്നെ ഫോൺ നിർമ്മിച്ചെടുക്കാനുള്ള സാധ്യതയാണ് ഈ കമ്പനികൾ ഫോക്സ്കോണിനോട് തേടിയത്. ഇന്ത്യയിൽ തന്നെ മൊബൈൽഫോൺ നിർമ്മിക്കുന്നവർക്ക് കേന്ദ്രം പ്രഖ്യാപിച്ച നികുതിയിളവ് ഇതിന് ഗുണമായി.
ഇതോടെ ആന്ധ്രപ്രദേശിലെ ശ്രീസിറ്റി ഇന്റസ്ട്രിയൽ ക്ലസ്റ്ററിലും കമ്പനി പുതിയ നിർമ്മാണ യൂണിറ്റുകൾ ആരംഭിച്ചിട്ടുണ്ട്.

click me!