Latest Videos

ബ്ലോക്ചെയിന്‍ ഉച്ചകോടി കേരളത്തിലെ ഈ നഗരത്തില്‍: സംരംഭങ്ങള്‍ക്ക് ആഗോളതലത്തിലെത്താന്‍ വന്‍ അവസരം

By Web TeamFirst Published Nov 28, 2019, 5:50 PM IST
Highlights

വിദേശത്തുനിന്നടക്കം ലോകപ്രശസ്തരായ ബ്ലോക് ചെയിന്‍ വിദഗ്ധര്‍ അണിനിരക്കുന്ന സമ്മേളനം സംസ്ഥാന സര്‍ക്കാരിന്‍റെ ഐടി ഉന്നതപഠന- ഗവേഷണ സ്ഥാപനമായ ഐഐഐടിഎം-കെയുടെ ആഭിമുഖ്യത്തിലുള്ള കേരള ബ്ലോക്ചെയിന്‍ അക്കാദമി ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാട്ടിലാണ് സംഘടിപ്പിക്കുന്നത്.  

തിരുവനന്തപുരം: ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന സ്ഥാപനങ്ങളുടെ കേരളത്തിലെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതും അത്യാധുനികമായ ഈ സാങ്കേതികവിദ്യ പൊതുജനോപകാരപ്രദമാക്കി കേരളത്തിനു പരമാവധി പ്രയോജനപ്പെടുത്തുന്നതും ലക്ഷ്യമാക്കി ബ്ലോക്ചെയിന്‍ ഉച്ചകോടിയുടെ രണ്ടാമത് പതിപ്പായ 'ബ്ലോക്ഹാഷ് ലൈവ് 2019' ഡിസംബര്‍ 12, 13 തിയതികളില്‍ കൊച്ചിയില്‍ നടത്തും. 

വിദേശത്തുനിന്നടക്കം ലോകപ്രശസ്തരായ ബ്ലോക് ചെയിന്‍ വിദഗ്ധര്‍ അണിനിരക്കുന്ന സമ്മേളനം സംസ്ഥാന സര്‍ക്കാരിന്‍റെ ഐടി ഉന്നതപഠന- ഗവേഷണ സ്ഥാപനമായ ഐഐഐടിഎം-കെയുടെ ആഭിമുഖ്യത്തിലുള്ള കേരള ബ്ലോക്ചെയിന്‍ അക്കാദമി ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാട്ടിലാണ് സംഘടിപ്പിക്കുന്നത്.  

ഈ മേഖലയിലെ സംരംഭകത്വം, വികസനം, ഗവേഷണം എന്നിവയെക്കുറിച്ചുള്ള ആശയവിനിമയവും സമ്മേളനത്തില്‍ നടക്കും. പ്രാദേശിക സംരംഭങ്ങളെ എങ്ങനെ ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യയിലൂടെ ആഗോളതലത്തിലേയ്ക്ക് വ്യാപിപ്പിക്കാമെന്നതിനെക്കുറിച്ച് ഉച്ചകോടി ചര്‍ച്ച ചെയ്യും.  ആദ്യ ബ്ലോക്ചെയിന്‍ ഉച്ചകോടി തിരുവനന്തപുരത്താണ് നടത്തിയത്. 
 
click me!