മുൻ ഉത്തരവിന് സ്റ്റേ, കൂടുതൽ വാദം കേൾക്കാൻ ദില്ലി ഹൈക്കോടതി; ഫ്യൂച്ചർ ​ഗ്രൂപ്പിന് ആശ്വാസം

Web Desk   | Asianet News
Published : Mar 22, 2021, 02:05 PM ISTUpdated : Mar 22, 2021, 02:10 PM IST
മുൻ ഉത്തരവിന് സ്റ്റേ, കൂടുതൽ വാദം കേൾക്കാൻ ദില്ലി ഹൈക്കോടതി; ഫ്യൂച്ചർ ​ഗ്രൂപ്പിന് ആശ്വാസം

Synopsis

ഫ്യൂച്ചർ ഗ്രൂപ്പിന്റെ കിഷോർ ബിയാനിയുടെയും മറ്റുള്ളവരുടെയും സ്വത്തുക്കൾ അറ്റാച്ചുചെയ്യണമെന്നും ഏപ്രിൽ 28 ന് കോടതിയിൽ ഹാജരാകാൻ നിർദ്ദേശിക്കുന്ന സിം​ഗിൾ ജഡ്ജിന്റെ ഉത്തരവിനും സ്റ്റേ ഉണ്ട്.  

ദില്ലി: യുഎസ് ആസ്ഥാനമായുള്ള ഇ-കൊമേഴ്സ് ഭീമനായ ആമസോൺ എതിർത്ത റിലയൻസുമായുളള ഓഹരി വിൽപ്പന ഇടപാടുമായി മുന്നോട്ട് പോകുന്നതിന് ഫ്യൂച്ചർ റീട്ടെയിൽ ലിമിറ്റഡിന് നിയന്ത്രണങ്ങളില്ല. 24,713 കോടി രൂപയുടെ ഇടപാട് സംബന്ധിച്ച് തൽസ്ഥിതി തുടരാനുളള സിം​ഗിൾ ജഡ്ജി നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് ദില്ലി ഹൈക്കോടതി തിങ്കളാഴ്ച സ്റ്റേ ചെയ്തു.

ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് ജാസ്മീറ്റ് സിംഗ് എന്നിവരുടെ ഡിവിഷൻ ബെഞ്ച് ഫ്യൂച്ചർ ഗ്രൂപ്പിന്റെ അപ്പീലിനെക്കുറിച്ച് വിശദീകരിക്കാൻ ആമസോണിന് നോട്ടീസ് നൽകി. ഏപ്രിൽ 30 ന് ഇക്കാര്യത്തിൽ കൂടുതൽ വാദം കേൾക്കുന്നതിനായി ബെഞ്ച് ഇക്കാര്യം പട്ടികപ്പെടുത്തി.

ഫ്യൂച്ചർ ഗ്രൂപ്പിന്റെ കിഷോർ ബിയാനിയുടെയും മറ്റുള്ളവരുടെയും സ്വത്തുക്കൾ അറ്റാച്ചുചെയ്യണമെന്നും ഏപ്രിൽ 28 ന് കോടതിയിൽ ഹാജരാകാൻ നിർദ്ദേശിക്കുന്ന സിം​ഗിൾ ജഡ്ജിന്റെ ഉത്തരവിനും സ്റ്റേ ഉണ്ട്.

2020 ഒക്ടോബർ 25 ന് സിംഗപ്പൂരിലെ എമർജൻസി ആർബിട്രേറ്ററുടെ നിർദ്ദേശം നടപ്പാക്കാൻ ഉത്തരവിടണമെന്ന് ആമസോണിന്റെ അപേക്ഷ മാനിച്ചാണ് സിംഗിൾ ജഡ്ജ് ഉത്തരവി‌ട്ടത്. ഫ്യൂച്ചർ റീട്ടെയിൽ റിലയൻസ് റീട്ടെയിലുമായുളള 24,713 കോടി രൂപ ഇടപാടിൽ മുന്നോട്ട് പോകുന്നത് കോടതി നേരത്തെ തടഞ്ഞിരുന്നു.
 
PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ