സൗജന്യ സേവനങ്ങൾ മാറുന്നു, ഗൂഗിൾ ഫോട്ടോസിന് പണം കൊടുക്കേണ്ടി വന്നേക്കും

By Web TeamFirst Published Nov 7, 2020, 10:41 PM IST
Highlights

ഇന്ത്യയിൽ ഗൂഗിൾ വൺ സബ്‌സ്ക്രിപ്ഷൻ നിരക്ക് പ്രതിമാസം 130 രൂപയാണ്. 

മുംബൈ: ഗൂഗിൾ ഫോട്ടോസ് സൗജന്യ സേവനങ്ങൾ അവസാനിപ്പിക്കുന്നതായി വിവരം. ക്ലൗഡ് സ്റ്റോറേജിന്റെ മേന്മയെ തുടർന്ന് ലോകമാകെ ജനങ്ങളുടെ ജനപ്രിയ ആപ്ലിക്കേഷനായിരുന്നു ഗൂഗിൾ ഫോട്ടോസ്. ചിത്രങ്ങൾ എഡിറ്റ് ചെയ്യാനടക്കം സാധിക്കുമായിരുന്ന ഇടമാണ് ഇനി പണച്ചിലവേറിയ ഒന്നായി മാറാൻ പോകുന്നത്.

എക്സ് ഡി എ ഡെവലപേർസിന്റെ റിപ്പോർട്ടിലാണ് ഗൂഗിൾ ഫോട്ടോസ് തങ്ങളുടെ പല സേവനങ്ങൾക്കും പണം ഈടാക്കാൻ തീരുമാനിച്ചതായി പറയുന്നത്. ഗൂഗിൾ വൺ വഴി സബ്‌സ്ക്രിപ്ഷൻ നിരക്ക് ഈടാക്കാനാണ് ആലോചന. പ്രതിമാസ നിരക്കായിരിക്കും ഇത്. 

ഇന്ത്യയിൽ ഗൂഗിൾ വൺ സബ്‌സ്ക്രിപ്ഷൻ നിരക്ക് പ്രതിമാസം 130 രൂപയാണ്. 100 ജിബി വരെ പ്രതിവർഷം ഉപയോഗിക്കുന്നതിന് 1300 രൂപ നൽകണം. 200 ജിബിക്ക് മാസം തോറും 210 രൂപയും വർഷം 2100 രൂപയും നൽകണം. രണ്ട് ടിബി സ്റ്റോറേജ് കിട്ടാണ മാസം 650 രൂപയും ഒരു വർഷത്തേക്ക് 6500 രൂപയുമാണ് നൽകേണ്ടി വരിക.

click me!