റെയില്‍ രംഗത്തേക്ക് വിദേശ കമ്പനികളെ ക്ഷണിച്ചേക്കും: റെയില്‍വേയില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് ഇതാണ്

By Web TeamFirst Published Sep 23, 2019, 2:44 PM IST
Highlights

ഇപ്പോള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റീല്‍ അതോറിറ്റിക്കും ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവറിനും ഇന്ത്യന്‍ റെയില്‍വേ ആവശ്യപ്പെടുന്ന അളവില്‍ ഉല്‍പന്നങ്ങള്‍ നിര്‍മിച്ചു നല്‍കാന്‍ കഴിയാത്തതിനാലാണ് സര്‍ക്കാര്‍ പുതിയ രീതി ആലോചിക്കുന്നത്.

മുംബൈ: റെയില്‍ നിര്‍മാണ മേഖലയിലേക്ക് വിദേശ കമ്പനികളെ ആകര്‍ഷിക്കാന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. മേക്ക് ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണ യൂണിറ്റുകള്‍ സ്ഥാപിക്കാനായി വിദേശ കമ്പനികളെ രാജ്യത്ത് എത്തിക്കാനാണ് സര്‍ക്കാര്‍ ആലോചന. ഇപ്പോള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റീല്‍ അതോറിറ്റിക്കും ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവറിനും ഇന്ത്യന്‍ റെയില്‍വേ ആവശ്യപ്പെടുന്ന അളവില്‍ ഉല്‍പന്നങ്ങള്‍ നിര്‍മിച്ചു നല്‍കാന്‍ കഴിയാത്തതിനാലാണ് സര്‍ക്കാര്‍ പുതിയ രീതി ആലോചിക്കുന്നത്.

ഇതിന്‍റെ ഭാഗമായി ആഗോളതലത്തിലെ കമ്പനികളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു കൊണ്ട് സര്‍ക്കാര്‍ ഉടന്‍ പദ്ധതിക്ക് തുടക്കമിട്ടേക്കും. അങ്കാങ് ഗ്രൂപ്പ് ഇന്റർനാഷണൽ, ഈസ്റ്റ് മെറ്റൽസ്, സിആർ‌എം ഹോങ്കോംഗ്, ബ്രിട്ടീഷ് സ്റ്റീൽ, ഫ്രാൻസ് റെയിൽ, അറ്റ്ലാന്റിക് സ്റ്റീൽ, സുമിറ്റോമോ കോർപ്പറേഷന്‍, വോസ്റ്റാൽപൈൻ ഷിയനെൻ തുടങ്ങിയ വന്‍കിട കമ്പനികളെ ഇന്ത്യയില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഇന്ത്യന്‍ റെയില്‍വേയുടെ അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാക്കുകയെന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് പുതിയ നടപടികള്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഇന്ത്യന്‍ റെയില്‍വേയില്‍ നിക്ഷേപം വര്‍ധനയും സര്‍ക്കാര്‍ ലക്ഷ്യമാണ്.  

click me!