പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന് റിപ്പോര്‍ട്ട്, അമേരിക്കന്‍ കമ്പനിയുമായി ധാരണപത്രം ഒപ്പുവച്ചു

By Web TeamFirst Published Sep 22, 2019, 9:42 PM IST
Highlights

ഊര്‍ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 17 അന്താരാഷ്ട്ര കമ്പനികളുടെ സിഇഒമാര്‍ കൂടിക്കാഴ്ചയ്ക്കെത്തിയിരുന്നു.

ന്യൂയോര്‍ക്ക്: അമേരിക്കയിലെ എണ്ണ, പ്രകൃതി വാതക കമ്പനി മേധാവിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി. ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ഊര്‍ജ ആവശ്യകതകളെക്കുറിച്ചാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. ഊര്‍ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 17 അന്താരാഷ്ട്ര കമ്പനികളുടെ സിഇഒമാര്‍ കൂടിക്കാഴ്ചയ്ക്കെത്തിയിരുന്നു.

ചര്‍ച്ച ഫലപ്രദമായിരുന്നവെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയിലെ പ്രമുഖ പ്രകൃതി വാതക കമ്പനിയായ ടെല്ലുറെയിനുമായി ഇന്ത്യന്‍ കമ്പനിയായ പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡ് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ധാരണപത്രം ഒപ്പുവച്ചു. 
 

click me!