ബ്ലാസ്റ്റേഴ്സ് ജഴ്സിയണിഞ്ഞ് ഹീൽ; 22 പുതിയ ഉത്പന്നങ്ങൾ കമ്പനി വിപണിയിലിറക്കി

By Web TeamFirst Published Nov 9, 2020, 10:29 AM IST
Highlights

പുതിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ആരോഗ്യക്ഷേമത്തില്‍ ഹീലുമായി കൈകോര്‍ക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ക്ലബ് സഹ ഉടമ നിഖില്‍ ഭരദ്വാജ് പറഞ്ഞു. 

കേരള ബ്ലാസ്റ്റേഴ്സുമായി പങ്കാളിത്ത കരാർ ഒപ്പിട്ടതിനു പിന്നാലെ പ്രമുഖ മരുന്നു കമ്പനി ഹീൽ ഉത്പന്നങ്ങളും മഞ്ഞയണിഞ്ഞു. ബ്ലാസ്റ്റേഴ്സിന്‍റെ ജേഴ്സിയുടെ നിറത്തിൽ 22 പുതിയ ഉത്പന്നങ്ങൾ കമ്പനി വിപണിയിലിറക്കി. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ആരോഗ്യക്ഷേമത്തിലാണ് ഹീൽ പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചിട്ടുള്ളത്. ഹൈദരബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ ആരോഗ്യ എഫ്എംസിജി കമ്പനിയാണ് ഹീൽ. 

ഉന്നത ഗുണനിലവാരുമുള്ള പ്രകൃതിദത്ത വസ്തുക്കളുപയോഗിച്ചാണ് ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്സ് ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നത്. ഇവയ്ക്ക് വരും ദിവസങ്ങളിൽ സാധാരണക്കാരുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് ഉത്പന്നങ്ങള്‍ പുറത്തിറക്കിക്കൊണ്ട് ഹീല്‍ ഡയറക്ടര്‍ രാഹുല്‍ മാമ്മന്‍ പറഞ്ഞു. ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍, അണുനാശിനി സ്പ്രേ, പ്രമേഹത്തിനുള്ള സസ്യൗഷധ ചേരുവ, രാസ്നാദി ചൂര്‍ണം, ഫേസ് മാസ്ക്, ആരോഗ്യ ചേരുവകള്‍ തുടങ്ങിയവ ഉള്‍പ്പെടെയാണ് പുതുതായി വിപണിയിലെത്തിക്കുന്നത്. ആഗോള ആവശ്യകത വര്‍ധിച്ചതിനെ തുടര്‍ന്നാണ് പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കാന്‍ കമ്പനി തീരുമാനിച്ചത്. ഹീലിന്‍റെ എര്‍തി ഇന്‍സ്റ്റന്‍റ് സാനിറ്റൈസറും ജൈവച്യവനപ്രാശവും രാസവസ്തുക്കളോട് മുഖം തിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഏറെ ഉപകാരപ്രദമാകും.  പ്രമേഹത്തിനുള്ള സസ്യൗഷധ ചേരുവ ഉള്‍പ്പെടെ പ്രകൃതിദത്തവും ആരോഗ്യദായകവുമായ മൂലധാതുക്കള്‍ ചേര്‍ത്താണ് ഇത് നിര്‍മിച്ചിരിക്കുന്നത്. മുറിവെണ്ണ, കൂവപ്പൊടി, പച്ചക്കറി വാഷ്, തുടങ്ങിയവയെല്ലാം രാസവസ്തുക്കളും മായംവും ചേരാതെയാണ് ഇറക്കിയിരിക്കുന്നത്. ആയുര്‍വേദത്തിലെ തീവ്രഗവേഷണ പഠനങ്ങളെ പ്രായോഗിക തലത്തിലെത്തിക്കുന്ന ഹീല്‍ സാധാരണക്കാരുടെ ക്ഷേമത്തിനാണ് മുന്‍ഗണന നൽകുന്നത് എന്ന് അദ്ദേഹം പറഞ്ഞു

പുതിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ആരോഗ്യക്ഷേമത്തില്‍ ഹീലുമായി കൈകോര്‍ക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ക്ലബ് സഹ ഉടമ നിഖില്‍ ഭരദ്വാജ് പറഞ്ഞു. ഹീലുമായി ബന്ധം പ്രഖ്യാപിച്ചതില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അഭിമാനിക്കുന്നതായും അദ്ദേഹം വിശദീകരിച്ചു. 2015ല്‍ സ്ഥാപിതമായ ഹീല്‍ പ്രകൃതിദത്തവും ആധുനികവുമായ സമന്വയത്തിലൂടെയാണ് വ്യക്തിഗത ആരോഗ്യ ഉത്പന്നങ്ങള്‍ മികച്ച ഗുണനിലവാരത്തില്‍ തയ്യാറാക്കുന്നത്. താങ്ങാനാവുന്ന വിലയില്‍ എളുപ്പത്തില്‍ ലഭിക്കുമെന്നതാണ് ഹീലിന്‍റെ മറ്റൊരു പ്രത്യേകത. കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഔദ്യോഗിക സ്പോണ്‍സര്‍മാരിലൊരാളായ ഹീലിന്‍റെ ലോഗോ ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ഔദ്യോഗിക ജേഴ്സിയുടെ വലതു കൈയിലാണ് പ്രദര്‍ശിപ്പിക്കുക.

click me!