ഹീറോ മെഗാ സർവീസ് കാർണിവൽ ഒക്ടോബർ 8 മുതൽ ആരംഭിച്ചിരിക്കുന്നു

Published : Oct 08, 2020, 09:59 PM IST
ഹീറോ മെഗാ സർവീസ് കാർണിവൽ ഒക്ടോബർ 8 മുതൽ ആരംഭിച്ചിരിക്കുന്നു

Synopsis

സർവീസ് കാര്ണിവലിന്റെ ഭാഗമായി ഡീലർ വർക്ക് ഷോപ്പുകളിലോ സർവീസ് ക്യാമ്പുകളിലോ എത്തുന്ന ഉപഭോക്താകൾക്ക് വാഷിംഗ്, പോളിഷിംഗ്, നൈട്രജൻ ഫില്ലിംഗ് എന്നിവ സൗജന്യമായിരിക്കും. മറ്റു സേവനങ്ങൾക്ക് ലേബർ ചാർജ് ആയി 149 രൂപ മാത്രം നൽകിയാൽ മതിയാകും.

ഹീറോയുടെ മൂന്നു ദിവസത്തെ മെഗാ സർവീസ് കാർണിവൽ രാജ്യത്തെമ്പാടുമുള്ള അംഗീകൃത വർക്ക്ഷോപ്പുകളിൽ ഒക്ടോബർ 8 മുതൽ 10 വരെ നടക്കുന്നതായിരിക്കും. രണ്ടു പതിറ്റാണ്ടോളമായി ലോകത്തെ ഇരുചക്ര വാഹന നിർമ്മാണ രംഗത്തെ ഒന്നാം സ്ഥാനം നിലനിർത്തുന്നതിൽ ഹീറോ മോട്ടോ കോർപ്പിന് ഒപ്പം നിൽക്കുന്ന ഉപഭോക്താക്കൾക്കുള്ള പ്രത്യേക സമ്മാനമാണ് മെഗാ സർവീസ് കാർണിവൽ.

സർവീസ് കാര്ണിവലിന്റെ ഭാഗമായി ഡീലർ വർക്ക് ഷോപ്പുകളിലോ സർവീസ് ക്യാമ്പുകളിലോ എത്തുന്ന ഉപഭോക്താകൾക്ക് വാഷിംഗ്, പോളിഷിംഗ്, നൈട്രജൻ ഫില്ലിംഗ് എന്നിവ സൗജന്യമായിരിക്കും. മറ്റു സേവനങ്ങൾക്ക് ലേബർ ചാർജ് ആയി 149 രൂപ മാത്രം നൽകിയാൽ മതിയാകും. വാർഷിക മെയിന്റനൻസ് കോൺട്രാക്ട് പുതുക്കുന്നതിനും പുതിയ വാഹനങ്ങൾ ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നതിനും അവസരം ഉണ്ടായിരിക്കും. ഗുഡ് ലൈഫ് കസ്റ്റമേഴ്സിന് കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കാനുള്ള ഒരവസരം കൂടിയാകും ഈ സർവീസ് കാർണിവൽ. പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങുന്നവർക്ക് 3000 രൂപ വരെയുള്ള എക്സ്ചേഞ്ച് ഓഫറും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

ഹീറോയുടെ പ്രത്യേക പരിശീലനം നേടിയ ടെക്‌നിഷ്യൻമാരാണ് രാജ്യത്തെ ആറായിരത്തിൽ അധികം വരുന്ന അംഗീകൃത സർവീസ് സെന്ററുകളിൽ ഉപഭോക്താക്കളുടെ വാഹനങ്ങൾ പരിശോധിക്കുകയും സർവീസ് ചെയ്തു നൽകുകയും ചെയ്യുന്നത്. മികച്ചതും പുതുമയാർന്നതും സന്തോഷപ്രദവുമായ ഒരു സഞ്ചാരാനുഭവം ഉപഭോക്‌താ കൾക്ക് ഉറപ്പു വരുത്തുന്നതിനുള്ള ഹീറോ മോട്ടോ കോർപ്പിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായിട്ടാണ് ഈ അവസരം ഒരുക്കിയിട്ടുള്ളതെന്ന് ഹീറോ അധികൃതർ അറിയിച്ചു.

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ