എല്ലാ പ്ലാന്റുകളിലും ഉൽപ്പാദനം പുനരാരംഭിക്കാൻ ഹീറോ മോട്ടോകോർപ് തീരുമാനം

By Web TeamFirst Published May 22, 2021, 10:42 PM IST
Highlights

തങ്ങളുടെ ജീവനക്കാരിൽ 45 വയസിന് മുകളിൽ പ്രായമുള്ള 90 ശതമാനം ജീവനക്കാരെയും വാക്സീനേറ്റ് ചെയ്തതായി കമ്പനി ശനിയാഴ്ച അറിയിച്ചിരുന്നു.

ദില്ലി: രാജ്യത്തെ എല്ലാ പ്ലാന്റുകളിലും ഉൽപ്പാദനം പുനരാരംഭിക്കാൻ ഹീറോ മോട്ടോകോർപ് തീരുമാനിച്ചു. ഉൽപ്പാദനം സാധാരണ നിലയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണിത്. മെയ് 24 ന് പ്ലാന്റുകൾ തുറക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

മെയ് 17 മുതൽ ഹരിയാനയിലെയും ഹരിദ്വാറിലെയും പ്ലാന്റുകളിൽ കമ്പനി സിംഗിൾ ഷിഫ്റ്റ് ഉൽപ്പാദനം തുടങ്ങിയിരുന്നു. ഇതിന് പുറമെ രാജസ്ഥാൻ, ഗുജറാത്ത്, ആന്ധ്രപ്രദേശ് എന്നീ പ്ലാന്റുകളിലും സിംഗിൾ ഷിഫ്റ്റ് പ്രവർത്തനം ആരംഭിക്കാനാണ് തീരുമാനം. കൊവിഡ് സാഹചര്യം ക്രമമായി വിലയിരുത്തുമെന്നും പിന്നീട് ഉൽപ്പാദനം ഡബിൾ ഷിഫ്റ്റിലേക്ക് മാറ്റുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

തങ്ങളുടെ ജീവനക്കാരിൽ 45 വയസിന് മുകളിൽ പ്രായമുള്ള 90 ശതമാനം ജീവനക്കാരെയും വാക്സീനേറ്റ് ചെയ്തതായി കമ്പനി ശനിയാഴ്ച അറിയിച്ചിരുന്നു. അവശേഷിക്കുന്ന ജീവനക്കാർക്കും വേഗത്തിൽ വാക്സീൻ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. രാജ്യത്തെ കൊവിഡ് സാഹചര്യം നേരിടുന്നതിന്റെ ഭാഗമായി ഗുരുഗ്രാമിൽ 100 കിടക്കകളുള്ള ആശുപത്രിയും ഹീറോ കമ്പനി ആരംഭിച്ചിട്ടുണ്ട്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!