“ടാങ്ക്-ടു-വീൽ” കാർബൺ രഹിത ലക്ഷ്യം കൈവരിക്കേണ്ടത് ഒരു വാഹന നിർമാതാവിന്റെ ഉത്തരവാദിത്തം: ഹോണ്ട ചീഫ്

Web Desk   | Asianet News
Published : Apr 23, 2021, 10:46 PM ISTUpdated : Apr 23, 2021, 11:10 PM IST
“ടാങ്ക്-ടു-വീൽ” കാർബൺ രഹിത ലക്ഷ്യം കൈവരിക്കേണ്ടത് ഒരു വാഹന നിർമാതാവിന്റെ ഉത്തരവാദിത്തം: ഹോണ്ട ചീഫ്

Synopsis

2030 ആകുമ്പോഴേക്കും ഇ.വികളും എഫ്.സി.വികളും വിൽപ്പനയുടെ 40% വരുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. വടക്കേ അമേരിക്കയും ചൈനയും ഉൾപ്പെടുന്ന എല്ലാ പ്രധാന വിപണികളിലും ഇത് 2035 ഓടെ 80 ശതമാനമായി ഉയരും.

മുംബൈ: ഹോണ്ട മോട്ടോർ കമ്പനി ക്ലീനർ ഇന്ധനങ്ങളിലേക്ക് നീങ്ങുമെന്ന് പ്രഖ്യാപനം നടത്തി, കൂടാതെ ഇതിന്റെ സമയപരിധിയായി 2040 ആയി നിശ്ചയിക്കുകയും ചെയ്തു. 2040 ഓടെ ഇലക്ട്രിക് വാഹനങ്ങൾ (ഇവി), ഇന്ധന സെൽ വാഹനങ്ങൾ (എഫ്‍സിവി) എന്നിവയിലേക്ക് മാറാൻ കമ്പനി പദ്ധതിയിടുന്നു. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് തോഷിഹിരോ മിബെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 

““ടാങ്ക്-ടു-വീൽ” അടിസ്ഥാനത്തിൽ കാർബൺ രഹിത ലക്ഷ്യം കൈവരിക്കേണ്ടത് ഒരു വാഹന നിർമാതാവിന്റെ ഉത്തരവാദിത്തമാണെന്ന് ഞാൻ വിശ്വസിക്കുന്നു," മിബെ പറഞ്ഞു. 

2030 ആകുമ്പോഴേക്കും ഇ.വികളും എഫ്.സി.വികളും വിൽപ്പനയുടെ 40% വരുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. വടക്കേ അമേരിക്കയും ചൈനയും ഉൾപ്പെടുന്ന എല്ലാ പ്രധാന വിപണികളിലും ഇത് 2035 ഓടെ 80 ശതമാനമായി ഉയരും.

2030 ഓടെ പെട്രോളിയം വാഹനങ്ങളിൽ നിന്നുളള മലിനീകരണം 46 ശതമാനം കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹൈഡ് സുഗ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

“സർക്കാരിന്റെ ലക്ഷ്യം വളരെ പ്രയാസകരമാണെങ്കിലും, 2050 ൽ ജപ്പാൻ കാർബൺ ന്യൂട്രൽ ആകാൻ ലക്ഷ്യമിടുന്നതിന് ഇത് പ്രായോഗിക കാഴ്ച്ചപ്പാടാണെന്ന് ഞാൻ വിശ്വസിക്കുന്നു,” അദ്ദേഹം പറഞ്ഞു.

“ഹോണ്ടയെ സംബന്ധിച്ചിടത്തോളം, ഞങ്ങൾ ഈ ലക്ഷ്യത്തെ പൂർണ്ണമായി പിന്തുണയ്ക്കുന്നു. 46% ലക്ഷ്യം നേടുന്നതിനായി ഞങ്ങളുടെ എല്ലാ ശ്രമങ്ങളും നടത്താൻ ഹോണ്ട ആഗ്രഹിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. പരമ്പരാഗതമായി ഇന്ധനക്ഷമതയുള്ള ആന്തരിക-ജ്വലന എഞ്ചിനുകൾക്ക് പേരുകേട്ട കമ്പനിയാണ് ഹോണ്ട.  

മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ