"പ്രിയപ്പെട്ട പല്ലോൺ" ടാറ്റ സൈറസ് മിസ്ട്രിയുടെ പിതാവിന് കത്ത് എഴുതി; ത​കർന്നടിഞ്ഞ ടാറ്റ- മിസ്ട്രി സൗഹൃദം

By Web TeamFirst Published Apr 22, 2021, 7:20 PM IST
Highlights

ചെയർമാനായിരിക്കെ തന്റെ ഓഫീസിലെ മൂന്നാം ദിവസം, ടാറ്റ പല്ലോഞ്ചിക്ക് കത്തെഴുതി, അദ്ദേഹത്തെ "പ്രിയപ്പെട്ട പല്ലോൺ" എന്ന് അഭിസംബോധന ചെയ്തു

സുപ്രീം കോടതിയിലെ നിയമ പോരാട്ടവും ടാറ്റാ സൺസിലെ ഓഹരിയെ ചൊല്ലിയുളള തർക്കങ്ങളും രണ്ട് കുടുംബങ്ങൾ തമ്മിലുളള കാലങ്ങളായുളള ബന്ധത്തെയാണ് തകർത്തെറിഞ്ഞത്. പറഞ്ഞുവരുന്നത് ടാറ്റാ ​ഗ്രൂപ്പും മിസ്ട്രി കുടുംബവും തമ്മിലുളള ബന്ധത്തെക്കുറിച്ചാണ്. ടാറ്റ ഗ്രൂപ്പും സൈറസ് മിസ്ട്രിയും തമ്മിലുള്ള കേസിൽ സുപ്രീംകോടതി വിധിയിലൂടെ നിയമപോരാട്ടം അവസാനിച്ചെങ്കിലും ഇനിയും കീറാമുട്ടിയായി അനേകം പ്രശ്നങ്ങൾ ഇരുകൂട്ടർക്കും ഇടയിലുണ്ട്. 

ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് സൈറസ് മിസ്ട്രിയെ പുനസ്ഥാപിച്ചുകൊണ്ടുള്ള ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ഇരു കക്ഷികളും തമ്മിൽ അഞ്ച് വർഷം നീണ്ടുനടന്ന നിയമ പോരാട്ടത്തിനാണ് സുപ്രീം കോടതിയുടെ ടാറ്റ ഗ്രൂപ്പിന് അനുകൂലമായ വിധിയിലൂടെ അവസാനമായത്.

ഈയിടെ, 1991 മാർച്ച് 27 ന് സൈറസിന്റെ പിതാവ് പല്ലോഞ്ചി മിസ്ട്രിക്ക് രത്തൻ ടാറ്റ എഴുതിയ ഒരു കത്ത് പുറത്തുവന്നിരുന്നു. ആ കത്ത് ടാറ്റാ ​ഗ്രൂപ്പിന് എത്രത്തോളം പ്രിയപ്പെ‌ട്ടതാണ് മിസ്ട്രി കുടുംബം എന്ന് വ്യക്തമാക്കുന്നതാണ്. 90കളിലെ പ്രധാന കമ്പനികളുടെ തലവന്മാർക്കെതിരായ പോരാട്ടത്തിൽ ടാറ്റയ്ക്ക് മിസ്ട്രിയുടെ സൗഹൃദം എത്രത്തോളം പ്രധാനമായിരുന്നെന്ന് കത്തിലെ വരികൾ വിശദീകരിക്കുന്നു.

പ്രിയപ്പെട്ട പല്ലോൺ

ചെയർമാനായിരിക്കെ തന്റെ ഓഫീസിലെ മൂന്നാം ദിവസം, ടാറ്റ പല്ലോഞ്ചിക്ക് കത്തെഴുതി, അദ്ദേഹത്തെ "പ്രിയപ്പെട്ട പല്ലോൺ" എന്ന് അഭിസംബോധന ചെയ്തു, ജെ ആർ ഡി ടാറ്റയുടെ ചുക്കാൻ പിടിച്ച തന്റെ കരിയറിന്റെ ആദ്യ വർഷങ്ങളിലെ അദ്ദേഹത്തിന്റെ പിന്തുണയെയും പ്രോത്സാഹനത്തെയും അഭിനന്ദിച്ചു.

1991 ലെ കോടതി ഫയലിം​ഗിൽ, ടാറ്റ ഇരു ബിസിനസ് ​​ഗ്രൂപ്പുകളും തമ്മിലുളള ബന്ധത്തെപ്പറ്റി എഴുതിയിരിക്കുന്നതും ശ്രദ്ധേയമാണ്.

“ഞങ്ങളുടെ പൊതു ഉടമ്പടിയും പരസ്പര വിശ്വാസവും, സത്യവും ശാശ്വതവുമായ ഒരു ബന്ധത്തെ വളർത്തിയെടുക്കും,” ടാറ്റ 1991 ൽ കോടതി ഫയലിംഗ് പ്രകാരം എഴുതി. നിങ്ങളെയോ കുടുംബത്തെയോ വേദനിപ്പിക്കാൻ ഞാൻ ഒരിക്കലും ബോധപൂർവ്വം ഒന്നും ചെയ്യില്ലെന്ന് ഞാൻ ആവർത്തിക്കട്ടെ.”

മൂന്ന് പതിറ്റാണ്ടിനുശേഷം, ഷേക്സ്പിയർ ദുരന്ത നാടകത്തിലെ ആദ്യ വാക്യങ്ങൾ പോലെ ഈ വാക്കുകൾ വായിച്ചെടുക്കാം, അവരുടെ ബന്ധം ഇന്ത്യയുടെ സമീപകാല കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്തിപരമായ തർക്കങ്ങളിലൊന്നായി മാറുകയും ചെയ്തു. 

തകർന്ന സൗഹൃദം

നന്നായി മുന്നോട്ട് നീങ്ങിയ ബന്ധം, 2016 ൽ പല്ലോഞ്ചിയുടെ മകൻ സൈറസിനെ ടാറ്റ സൺസിന്റെ ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് ശേഷമാണ് വഷളായത്. ടാറ്റയുടെ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട അധ്യായങ്ങളിലൊന്നായി ഇത് മാറി. ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലം മുതൽ, മിസ്ട്രിസ് ടാറ്റാസിനെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ബിസിനസ് ​ഗ്രൂപ്പായി വളരാൻ സഹായിച്ചു. 

ടാറ്റയുടെ താൽപ്പര്യങ്ങളായ ടീ, എയർലൈൻസ്, അണ്ടർ സീ കേബിൾ എന്നിവയുൾപ്പെടെ ഡസൻ കണക്കിന് മേഖലകളിൽ മുന്നേറാൻ മിസ്ട്രികൾ ​ഗ്രൂപ്പിനെ സഹായിച്ചുകൊണ്ടേയിരിന്നു. ജാഗ്വാർ ലാൻഡ് റോവറും ബ്രിട്ടീഷ് സ്റ്റീൽവർക്കുകളും ഉൾപ്പെടെയുള്ള ആസ്തികൾ, യുകെയിലെ ഏറ്റവും വലിയ വ്യാവസായിക തൊഴിലുടമയാകാനും ടാറ്റയ്ക്ക് കഴിഞ്ഞതിൽ മിസ്ട്രികളുടെ പങ്ക് വലുതായിരുന്നു. 

ഇനി ടാറ്റയുടെ മുന്നിലെ ഏറ്റവും വലിയ പ്രതിസന്ധി, ബിസിനസിലെ മിസ്ട്രി കുടുംബത്തിന്റെ 18.37 ശതമാനം ഓഹരി വിഹിതത്തിന്റെ മൂല്യം അവർക്ക് കൈമാറുകയെന്നതാണ്. മാത്രവുമല്ല തകര്‍ക്കത്തില്‍ ഏര്‍പ്പെട്ട് നഷ്ടപ്പെടുത്തിയ കാലത്തെ തിരിച്ചുപിടിക്കുക എന്നതും വെല്ലുവിളിയാണ്. ഇന്ന് രാജ്യത്തെ ഏറ്റവും വളര്‍ച്ച രേഖപ്പെടുത്തുന്ന ഡിജിറ്റല്‍, കണ്‍സ്യൂമര്‍ വിപണി എന്നിവടങ്ങളില്‍ ശക്തമായ കടന്നുകയറ്റം ടാറ്റ നടത്തേണ്ടിയിരിക്കുന്നു.

മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി
  

click me!