ഹോണർ സ്മാർട്ട്ഫോൺ യൂണിറ്റ് പൂർണമായും വിൽക്കാൻ ഹുവാവെ

By Web TeamFirst Published Nov 12, 2020, 7:45 PM IST
Highlights

ഞായറാഴ്ച തന്നെ ഈ കാര്യത്തിൽ കമ്പനി ഔദ്യോഗിക തീരുമാനം പ്രഖ്യാപിച്ചേക്കും.
 

ഹോങ്കോങ്: ഹുവാവെ തങ്ങളുടെ സ്മാർട്ട്ഫോൺ യൂണിറ്റ് വിൽക്കുന്നു. ഹോണർ ഫോൺ യൂണിറ്റാണ് 100 ബില്യൺ യുവാന് (15.2 ബില്യൺ ഡോളർ) വിൽക്കുന്നത്. ഹാന്റ്സെറ്റ് വിതരണക്കാരായ ഡിജിറ്റൽ ചൈനയ്ക്കും ഷെൻസെൽ സർക്കാരിനുമാണ് ഉടമസ്ഥാവകാശം കൈമാറുന്നത്.

അമേരിക്കൻ സർക്കാരിന്റെ നയപരമായ തീരുമാനങ്ങളെ തുടർന്നാണ് ഹുവാവെ തങ്ങളുടെ ഹോണർ യൂണിറ്റ് ഒഴിവാക്കുന്നത്. ഇനി ഹൈ എന്റ് ഹാന്റ്സെറ്റുകളിലും കോർപറേറ്റ് ബിസിനസിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നീക്കം.

അമേരിക്കൻ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും കൂടുതൽ ശക്തമായ നിയന്ത്രണങ്ങൾ നേരിടേണ്ടി വന്നേക്കാമെന്ന ഭീതിയുടെ കൂടി പശ്ചാത്തലത്തിലാണ് തീരുമാനം. ഞായറാഴ്ച തന്നെ ഈ കാര്യത്തിൽ കമ്പനി ഔദ്യോഗിക തീരുമാനം പ്രഖ്യാപിച്ചേക്കും.

വിൽപ്പനയ്ക്ക് ശേഷവും മാനേജ്മെന്റ് സംഘത്തെയും ഏഴായിരത്തിലധികം വരുന്ന ജീവനക്കാരെയും ഹോണർ നിലനിർത്തും. എന്നാൽ ഇടപാടിനെ കുറിച്ച് ബന്ധപ്പെട്ടവരാരും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

click me!