അമേരിക്കയെ തോല്‍പ്പിച്ച് ഇന്ത്യ, ഇനി മുന്നില്‍ ചൈന മാത്രം; ഷവോമി ഒന്നാമത്

By Web TeamFirst Published Jan 25, 2020, 5:26 PM IST
Highlights

സ്മാർട്ട്ഫോൺ വിൽപ്പനയിൽ 2019 ൽ ഇന്ത്യ അമേരിക്കയെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തി. 

ദില്ലി: സ്മാർട്ട്ഫോൺ വിൽപ്പനയിൽ 2019 ൽ ഇന്ത്യ അമേരിക്കയെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തി. ചൈനയാണ് ഇന്ത്യക്ക് മുന്നിലുള്ള ഏക രാജ്യം. 2019 ൽ 158 ദശലക്ഷം സ്മാർട്ട്ഫോണുകളാണ് ഇന്ത്യയിൽ വിറ്റഴിച്ചത്.

കഴിഞ്ഞ വർഷം ആദ്യമായാണ് സ്മാർട്ട്ഫോൺ വിപണിയിലെ വളർച്ച ഒറ്റ അക്കത്തിലേക്ക് താഴ്ന്നത്. ഏഴ് ശതമാനമാണ് വളർച്ച. ഷവോമി അടക്കമുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളുടെ വിപണിയിലെ മികച്ച ഇടപെടലാണ് അമേരിക്ക പിന്നിലാവാൻ കാരണം.

തുടർച്ചയായ രണ്ടാം വട്ടമാണ് ഇന്ത്യൻ വിപണിയിൽ സ്മാർട്ട്ഫോൺ വിൽപ്പനയിൽ ഷവോമി ഒന്നാമതെത്തുന്നത്. 28 ശതമാനം വിപണി വിഹിതം ഷവോമിക്ക്. സാംസങിന് 21 ശതമാനം വിപണി വിഹിതമുണ്ട്. വിവോ 16 ശതമാനവുമായി മൂന്നാം സ്ഥാനത്താണ്. റിയൽമി കഴിഞ്ഞ തവണത്തേതിൽ നിന്ന് നില വൻതോതിൽ മെച്ചപ്പെടുത്തി. 2018 ൽ മൂന്ന് ശതമാനം മാത്രമായിരുന്നു റിയൽമിയുടെ വിപണി വിഹിതം. അത് ഇക്കുറി പത്ത് ശതമാനത്തിലെത്തി.

ചൈനീസ് ബ്രാന്റുകൾ മാത്രം 72 ശതമാനം വിപണിസ്വാധീനം നേടി. കഴിഞ്ഞ വർഷം ഇത് 60 ശതമാനമായിരുന്നു. അതേസമയം ഫീച്ചർ ഫോം മാർക്കറ്റിൽ വൻ ഇടിവാണ് ഉണ്ടായത്. 42 ശതമാനം ഇടിഞ്ഞു. റിലയൻസ് ജിയോയുടെ കടന്നുവരവാണ് ഈ മാറ്റത്തിന് കാരണമെന്നാണ് വിലയിരുത്തൽ.

click me!