ലക്ഷ്യ എൻകോമിയം 2K23: സി.എ പരീക്ഷയിൽ വിജയിച്ചവരെ അനുമോദിച്ചു

Published : Jul 24, 2023, 12:49 PM ISTUpdated : Oct 20, 2023, 08:53 AM IST
ലക്ഷ്യ എൻകോമിയം 2K23: സി.എ പരീക്ഷയിൽ വിജയിച്ചവരെ അനുമോദിച്ചു

Synopsis

ലക്ഷ്യയിലൂടെ വിജയം സ്വന്തമാക്കിയ വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും, ലക്ഷ്യയിലെ അധ്യാപകരും, ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്‌സ്, ലക്ഷ്യ ചാർട്ടേർഡ് അക്കൗണ്ടൻസി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കൊച്ചിയിലെ ലക്ഷ്യ ക്യാമ്പസ്സിൽ നടന്ന 'എൻകോമിയം 2K23' എന്ന അനുമോദന പരിപാടി എം.എൽ.എ ടി. ജെ. വിനോദ് ഉദ്ഘാടനം ചെയ്തു.

ചാർട്ടേർഡ് അക്കൗണ്ടൻസി ഇന്റർമീഡിയേറ്റ്, ഫൈനൽ പരീക്ഷകളിൽ വിജയിച്ച 400-ഓളം വിദ്യാർത്ഥികളെ അഭിനന്ദിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്‌സ്, ലക്ഷ്യ സീനിയർ അക്കാഡമിക് മാനേജർ അവിനാഷ് കൂളൂർ അധ്യക്ഷത വഹിച്ചു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്‌സ്, ലക്ഷ്യ സെൻട്രൽ റീജിയണൽ മാനേജർ നയന മാത്യു, സീനിയർ ഫിനാൻസ് മാനേജർ സി എ റൗഷൻ കെ. പി എന്നിവർ പരിപാടിയിൽ പങ്കെടുത്തു. അഖിലേന്ത്യാ തലത്തിൽ ചാർട്ടേർഡ് അക്കൗണ്ടൻസി പരീക്ഷയിൽ ഏറ്റവും ഉയർന്ന വിജയ ശതമാനം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്‌സ് ലക്ഷ്യയ്ക്കാണ്. ലക്ഷ്യയിലൂടെ വിജയം സ്വന്തമാക്കിയ വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും ലക്ഷ്യയിലെ അധ്യാപകരും ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു. കോഴിക്കോടും 'എൻകോമിയം 2K23' സംഘടിപ്പിക്കുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ
മെറ്റയ്ക്ക് കർശന മുന്നറിയിപ്പുമായി സിംഗപ്പൂർ സർക്കാർ, കാരണം ഇതാണ്