കൊറോണക്കാലത്ത് മികച്ച മുന്നേറ്റം ന‌ടത്തി ഇൻഫോസിസ്: ഓഹരി വിപണിയിൽ റെക്കോർഡ് നേട്ടം

By Web TeamFirst Published Jul 16, 2020, 9:47 PM IST
Highlights

2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഇൻ‌ഫോസിസ് അറ്റാദായത്തിൽ 11.5 ശതമാനം വർധന രേഖപ്പെടുത്തി.

മുംബൈ: ജൂൺ 30 ന് അവസാനിച്ച ത്രൈമാസത്തിൽ രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനി പ്രതീക്ഷിച്ചതിലും മികച്ച വരുമാന വളർച്ച രേഖപ്പെടുത്തി. പ്രവർത്തന റിപ്പോർട്ടിന് തൊട്ടുപിന്നാലെ ബെംഗളൂരു ആസ്ഥാനമായുള്ള ഇൻഫോസിസ് ഓഹരികൾ 14 ശതമാനത്തിലധികം ഉയർന്ന് റെക്കോർഡ് നേട്ടം കൈവരിച്ചു. 

ബി‌എസ്‌ഇയിൽ ഇൻ‌ഫോസിസ് ഓഹരികൾ‌ 14.50 ശതമാനം ഉയർന്ന്‌ 952 രൂപയിലെത്തി. ബെഞ്ച്മാർക്ക് സൂചികകളായ സെൻ‌സെക്സ്, നിഫ്റ്റി എന്നിവയ്ക്ക് ഇൻ‌ഫോസിസ് ഏറ്റവും വലിയ ഉത്തേജനം നൽകി. മാർച്ച് 24 ന് ശേഷമുള്ള ഇൻഫോസിസ് ഷെയറുകളിലെ ഏറ്റവും വലിയ ഏകദിന നേട്ടമാണിത്.

2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഇൻ‌ഫോസിസ് അറ്റാദായത്തിൽ 11.5 ശതമാനം വർധന രേഖപ്പെടുത്തി. അറ്റാദായം 4,233 കോടി രൂപയായി. ജൂൺ 30 ന് അവസാനിച്ച പാദത്തിൽ വരുമാനം 8.5 ശതമാനം ഉയർന്ന് 23,665 കോടി രൂപയായി. 

click me!