Latest Videos

മുളകുന്നത്ത്‌കാവില്‍ പുതിയ ഷോപ്പിംഗ്‌ വിസ്മയം, കല്യാണ്‍ എക്സ്പ്രസ്സ്‌ മാര്‍ട്ട്‌ ഉദ്ഘാടനം ചെയ്തു

By Web TeamFirst Published Apr 1, 2023, 9:07 PM IST
Highlights

കല്യാണ്‍ എക്സ്പ്രസ്സ് മാര്‍ട്ട്‌ മുളകുന്നത്ത്‌കാവ്‌ ഷോറും ശനിയാഴ്ച്ച രാവിലെ 10.30 ന്‌ ഉദ്ഘാടനം ചെയ്തു

കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഡിവിഷന്‍ ആയ കല്യാണ്‍ എക്സ്പ്രസ്സ് മാര്‍ട്ട്‌ മുളകുന്നത്ത്‌കാവ്‌ ഷോറും ശനിയാഴ്ച്ച രാവിലെ 10.30 ന്‌ വടക്കാഞ്ചേരി എം എല്‍ എ സേവിയര്‍ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.

രണ്ട്‌ നിലകളിലായി കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന അതെ ഗുണമേന്മയിലും, വിലയോടെയും സെലക്ഷനോടെയുമാണ്‌ കല്യാണ്‍ എക്സ്പ്രസ്സ്‌ മാര്‍ട്ട്‌ ഒരുക്കിയിരിക്കുന്നത്‌. ബാഗുകള്‍, സ്റ്റേഷനറി, ബേക്കറി, മിനി ഹോം അപ്ലൈന്‍സുകള്‍, ഗിഫ്റ്റ്‌ ഐറ്റംസ്‌, ചെരുപ്പുകള്‍ തുടങ്ങിയവയുടെ ശേഖരമാണ്‌ ഒന്നാം നിലയില്‍ സജ്ജീകരിച്ചിട്ടുള്ളത്‌. ഉദ്ഘാടനത്തോടനുബന്ധിച്ച്‌ പഴം, പച്ചക്കറി, പലചരക്ക്‌ , ഗ്രോസറി, സെല്‍ഫ്‌ കെയര്‍ പ്രോഡക്ടുകൾ  ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങൾക്ക് ഓഫറുകൾ ലഭ്യമാണ്. ഓഫര്‍ ഏപ്രില്‍ ഒമ്പതാം തിയതി വരെ ലഭ്യമാകും.

ഉദ്ഘാടന ചടങ്ങില്‍ കല്യാണ്‍ സില്‍ക്സ്‌ ആന്‍ഡ്‌ കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്‌ ചെയര്‍മാനും മാനേജിങ്‌ ഡയറക്ടറുമായ ടി.എസ്‌. പട്ടാഭിരാമന്‍, എക്സിക്യൂട്ടീവ്‌ ഡയറകൂര്‍മാരായ പ്രകാശ്‌ പട്ടാഭിരാമന്‍, മഹേഷ്‌ പട്ടാഭിരാമന്‍, വര്‍ദ്ധിനി പ്രകാശ്‌ ,മധുമതി മഹേഷ്‌, കല്യാണ്‍ സാരീസ്‌ ചെയര്‍മാന്‍ ടി എസ്‌ രാമചന്ദ്രന്‍, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബൈജു ദേവസ്സി, ചേമ്പര്‍ ഓഫ്‌ കോമേഴ്‌സ്‌ പ്രസിഡന്റ്‌ പി കെ ജലീല്‍, കെ.എം.പി കണ്‍സ്ട്രക്ഷന്‍ എം ഡി കെ.എം. പരമേശ്വരന്‍, തിരുവമ്പാടി ദേവസം പ്രസിഡന്റ്‌ സുന്ദര്‍ മേനോന്‍, തൃശ്ശൂര്‍ റോട്ടറി ക്ലബ്‌ പ്രസിഡന്റ്‌ വി.ജി കൃഷ്ണന്‍, അഡ്വ. ഈശ്വരന്‍ എന്നിവരും പങ്കെടുത്തു.
 

click me!