കല്യാൺ സിൽക്‌സിന്റെ 'ഫാസിയോ' ഷോറൂം തൃശൂരിൽ ആരംഭിച്ചു 

By Web TeamFirst Published Sep 11, 2023, 1:18 PM IST
Highlights

സെൽഫ് ചെക് ഔട്ട് കൗണ്ടറുള്ള ഈ രംഗത്തെ കേരളത്തിലെ ആദ്യ ഷോറൂമാണ് തൃശൂരിൽ.

കല്യാൺ സിൽക്സിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന യൂത്ത് ബ്രാൻഡ് 'FAZYO' അതിന്റെ ഷോറൂം നെറ്റ്‌വർക്കിലെ ആദ്യ ഷോറൂം തുറന്നു. തൃശൂരിലെ സെന്റ് തോമസ് കോളേജ് റോഡിൽ ഇമ്മാട്ടി ടവേഴ്‌സിലെ ആദ്യഷോറൂം റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജനാണ് ഉൽഘാടനം ചെയ്തത്.

അതിശയിപ്പിക്കുന്ന വിലക്കുറവും യൂത്ത് ഫാഷനിലെ ലോക നിലവാരമുള്ള വസ്‌ത്ര ശ്രേണിയുമായാണ് 'FAZYO' കടന്നുവരുന്നത്. 'ഫാസിയോ' എന്ന ബ്രാൻഡിൽ തന്നെയാണ് ഈ ഷോറൂമുകളിൽ വസ്ത്രങ്ങൾ ലഭിക്കുക. കേരളത്തിൽ മാത്രം അഞ്ചു വർഷം കൊണ്ട് അറുപതു ഫാസിയോ ഷോറൂമുകൾ തുറക്കാൻ പദ്ധതിയിട്ടിരിക്കുന്ന 'ഫാസിയോ' വൈകാതെ ലോക വിപണിയിലേക്കും പ്രവേശിക്കും. 

സെൽഫ് ചെക് ഔട്ട് കൗണ്ടറുള്ള ഈ രംഗത്തെ കേരളത്തിലെ ആദ്യ ഷോറൂമാണ് തൃശൂരിൽ ആരംഭിച്ചിരിക്കുന്നത്. അഞ്ചുവയസുമുതൽ 30 വയസുവരെയുള്ളവരെ ലക്ഷ്യം വെക്കുന്ന ഷോറൂമിൽ യുവതീയുവാക്കൾക്കുള്ള ഏറ്റവും മികച്ച മോഡേൺ ശ്രേണിയാണ് ഒരുക്കിയിരിക്കുന്നത്. 149 മുതൽ 999 രൂപവരെയാണ് വില. 

ആഗോള നിലവാരമുളള ഷോറൂമിൽ ഉയർന്ന പ്രൊഫഷണൽ സമീപനവും ഉറപ്പുവരുത്തിയിട്ടുണ്ട്. ഉൽഘാടന ചടങ്ങിൽ മന്ത്രി കെ രാജനും ക്ഷണിക്കപ്പെട്ട അതിഥികൾക്കുമൊപ്പം, പി ബാലചന്ദ്രൻ എംഎൽഎ, കോർപ്പറേഷൻ മേയർ എംകെ വർഗീസ്, വാർഡ് കൗൺസിലർ ലീല വർഗീസ്, സിപിഐഎം ജില്ലാ സെക്രട്ടറി എംഎം വർഗീസ്, ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) പ്രസിഡന്റ് ജോസ് വള്ളൂർ, ചേംബർ ഓഫ് കൊമേഴ്‌സ്‌ പ്രസിഡന്റ് പികെ ജലീൽ, ടിഎസ് അനന്തരാമൻ, ഫാസിയോ ഡയറക്‌ടർ പ്രകാശ് പട്ടാഭിരാമൻ, മഹേഷ് പട്ടാഭിരാമൻ (ഫാസിയോ ഡയറക്‌ടർ), കല്യാൺ ജ്വല്ലേഴ്‌സ് സിഎംഡി ടിഎസ് കല്യാണരാമൻ, കല്യാൺ സിൽക്‌സ് & ഫാസിയോ ചെയർമാൻ ടിഎസ് പട്ടാഭിരാമൻ തുടങ്ങിയവർ പങ്കെടുത്തു.
 

click me!