കേരള ബാങ്കിനെ ഇവര്‍ നയിക്കും, സിഇഒ ജനുവരിയില്‍ എത്തും

Published : Dec 06, 2019, 04:26 PM ISTUpdated : Dec 06, 2019, 04:41 PM IST
കേരള ബാങ്കിനെ ഇവര്‍ നയിക്കും, സിഇഒ ജനുവരിയില്‍ എത്തും

Synopsis

ബാങ്കിന്‍റെ പുതിയ ബാങ്കിങ് നയം ഉടൻ പ്രഖ്യാപിക്കും.

തിരുവനന്തപുരം: സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ധനവകുപ്പ് സെക്രട്ടറി സഞ്ജീവ് കൗശിക്, സംസ്ഥാന സഹകരണ ബാങ്ക് എംഡി യായിരുന്ന റാണി ജോർജ് എന്നിവരുൾപ്പെട്ട താത്കാലിക ഭരണസമിതിയാകും ബാങ്ക് ഭരിക്കുക. ഒരുവർഷമാണ് ഈ സമിതിയുടെ കാലാവധി. എന്നാൽ, ലയനം പൂർത്തിയാകുന്നതോടെ തിരഞ്ഞെടുപ്പിലൂടെ ജനാധിപത്യ ഭരണസമിതി അധികാരമേൽക്കും. കേരള ബാങ്ക് സിഇഒ ആയി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ജനറൽ മാനേജരായ പി.എസ്. രാജൻ ജനുവരിയിൽ ചുമതലയേൽക്കും. 

ബാങ്കിന്‍റെ പുതിയ ബാങ്കിങ് നയം ഉടൻ പ്രഖ്യാപിക്കും. പ്രാഥമിക, ജില്ലാ, സംസ്ഥാന തലങ്ങളിലാണ് സഹകരണ ബാങ്കുകൾ പ്രവർത്തിക്കുന്നത്. ഇതിൽ സംസ്ഥാനത്തെ ജില്ലാ സഹകരണബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ കൂട്ടിച്ചേർത്താണ് കേരള ബാങ്കിന്റെ പ്രവര്‍ത്തനം. ബാങ്ക് രൂപീകരണത്തെ എതിര്‍ത്തുകൊണ്ട് നിരവധി ഹര്‍ജികള്‍ കേരള ഹൈക്കോടതിക്ക് മുന്നില്‍ എത്തിയെങ്കില‍ും ലയനനടപടികളിൽ ഇടപെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നു വിലയിരുത്തിയാണ് കോടതി അനുമതി നൽകുകയായിരുന്നു. 

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ