വ്യവസായങ്ങൾക്കായി 1000 കോടിയുടെ വായ്പാ പദ്ധതി പ്രഖ്യാപിച്ച് കെഎഫ്സി

Web Desk   | Asianet News
Published : Dec 16, 2020, 12:53 PM ISTUpdated : Dec 16, 2020, 12:54 PM IST
വ്യവസായങ്ങൾക്കായി 1000 കോടിയുടെ വായ്പാ പദ്ധതി പ്രഖ്യാപിച്ച് കെഎഫ്സി

Synopsis

സംരംഭകർക്ക് വായ്പ ലഭിക്കാൻ വസ്തു ഈട് വേണമെന്നില്ല.

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായ സംരംഭകർക്കായി 1000 കോടി രൂപയുടെ പുതിയ വായ്പ പദ്ധതി പ്രഖ്യാപിച്ച് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്സി). സ്വന്തമായി വസ്തുവകകൾ ഇല്ലാത്ത സംരംഭകർക്ക് തേർഡ് പാർട്ടി സെക്യൂരിറ്റിയുടെ അ‌ടിസ്ഥാനത്തിൽ കെഎഫ്സി വായ്പ നൽകും. 

സംരംഭകർക്ക് വായ്പ ലഭിക്കാൻ വസ്തു ഈട് വേണമെന്നില്ല. ഈ വർഷം ഇതിനകം വായ്പയായി വിതരണം ചെയ്ത 2,450 കോട‌ി രൂപയ്ക്ക് പുറമേയാണ് പുതിയ വായ്പാ പദ്ധതി. മാർച്ച് 31 ന് അകം 1,000 കോടി വിവിധ സംരംഭ പദ്ധതികൾക്കായി വിതരണം ചെയ്യാനാണ് കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ പദ്ധതി.   

PREV
click me!

Recommended Stories

88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ
മെറ്റയ്ക്ക് കർശന മുന്നറിയിപ്പുമായി സിംഗപ്പൂർ സർക്കാർ, കാരണം ഇതാണ്