ലുലു ഗ്രൂപ്പിനെ കബളിപ്പിച്ച് തട്ടിയത് കോടികൾ, ഇറ്റാലിയൻ കമ്പനിയുടെ പേരിൽ വ്യാജ ഇമെയിൽ, 27 ദിവസത്തിൽ നഷ്ടമായത് 1.64 കോടി രൂപ

Published : Oct 24, 2026, 10:47 AM IST
Lulu

Synopsis

ഇറ്റാലിയൻ കമ്പനിയുടെ വ്യാജ ഇമെയിൽ വിലാസം ഉണ്ടാക്കി ലുലു ഗ്രൂപ്പിൽ നിന്ന് 1.64 കോടി രൂപ തട്ടിയെടുത്തു. ഗെയിമിംഗ് ഉപകരണങ്ങൾ വാങ്ങിയ വകയിൽ നൽകാനുണ്ടായിരുന്ന തുകയാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ കൊച്ചി സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കൊച്ചി: ലുലു ഗ്രൂപ്പിനെ വ്യാജ ഇ മെയിൽ വഴി കബളിപ്പിച്ച് 1.64 കോടി രൂപ തട്ടിയെടുത്തു. ഇറ്റാലിയൻ കമ്പനിയുടെ പേരിലാണ് ആൾമാറാട്ടം. കൊച്ചി സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ലുലു ഗ്രൂപ്പുമായി ദീർഘകാലമായി വ്യാപാരബന്ധമുള്ള ഇറ്റലിയിലെ 'IE Park S.R.L' എന്ന കമ്പനിയുടെ ഔദ്യോഗിക ഇമെയിൽ വിലാസങ്ങളോട് സാമ്യമുള്ള വിലാസങ്ങൾ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. സെപ്റ്റംബർ 2 മുതൽ 29 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. ​ഗെയിമിംഗ് ഉപകരണങ്ങൾ വാങ്ങിയ വകയിൽ നൽകാനുണ്ടായിരുന്ന തുകയാണ് തട്ടിയത്. കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'ലാക്ടോജന്‍ പ്രോ 1 ദഹിക്കാന്‍ എളുപ്പം'; എഫ്എസ്എസ്എഐക്ക് വിശദീകരണം നല്‍കി നെസ്ലെ ഇന്ത്യ
ഫുഡ് ഡെലിവറി രംഗത്തേക്ക് ഫ്ലിപ്‍കാർട്ടും; 8,000 ജീവനക്കാരെ ഉൾപ്പെടുത്തി പരീക്ഷണം, ഉടൻ സേവനം ആരംഭിച്ചേക്കും