കൊച്ചി മെട്രോയില്‍ ടിക്കറ്റ് ഇളവുകള്‍: നിരക്ക് ഇളവുകള്‍ ഈ രീതിയില്‍

Published : Sep 18, 2019, 10:33 AM ISTUpdated : Sep 18, 2019, 10:34 AM IST
കൊച്ചി മെട്രോയില്‍ ടിക്കറ്റ് ഇളവുകള്‍: നിരക്ക് ഇളവുകള്‍ ഈ രീതിയില്‍

Synopsis

ഗ്രൂപ്പ് ബുക്കിംഗുകൾക്കും ഈ ഇളവ് ബാധകമാണ്. 30 ദിവസത്തെ പാസ് എടുത്തവർക്ക് നിലവിലുള്ള 25 ശതമാനം ഇളവ് 30 ശതമാനമാക്കിയിട്ടുണ്ട്. 

കൊച്ചി: മെട്രോ യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ 20 ശതമാനത്തിന്റെ ഇളവുകൾ പ്രഖ്യാപിച്ച് കെഎംആർഎൽ. ഈ മാസം 18 വരെ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. യാത്രക്കാരുടെ എണ്ണക്കൂടുതൽ കണക്കിലെടുത്താണ് ഈ മാസം 30 വരെ  20 ശതമാനത്തിന്റെ ഇളവ് പ്രഖ്യാപിച്ചത്.

ഗ്രൂപ്പ് ബുക്കിംഗുകൾക്കും ഈ ഇളവ് ബാധകമാണ്. 30 ദിവസത്തെ പാസ് എടുത്തവർക്ക് നിലവിലുള്ള 25 ശതമാനം ഇളവ് 30 ശതമാനമാക്കിയിട്ടുണ്ട്. 60 ദിവസത്തെ പാസ് എടുത്തിട്ടുള്ളവർക്ക് നിലവിലെ 33 ശതമാനത്തിന് പകരം 40 ശതമാനം ഇളവ് ലഭിക്കും. കൊച്ചി വൺ കാർഡുള്ളവർക്ക് 25 ശതമാനം ഇളവ് കിട്ടും.

 

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ