കാറുകള്‍ക്ക് 40,000 മുതല്‍ ഒരു ലക്ഷം വരെ വിലക്കുറവ്, വിപണിയില്‍ തിരിച്ചുവരവ് നടത്താന്‍ ഈ വാഹന നിര്‍മാണക്കമ്പനി

By Web TeamFirst Published Sep 16, 2019, 4:04 PM IST
Highlights

വിലക്കൂടുതൽ ജനങ്ങളുടെ വാങ്ങൽശേഷിയെ പ്രതികൂലമായി ബാധിക്കുന്നതിനാലാണ് വിലകുറയ്ക്കാൻ തീരുമാനിച്ചതെന്ന് മാരുതി മാനേജ്മെന്റ് അറിയിച്ചു. 

മുംബൈ: വിപണിയിലെ മാന്ദ്യം മറികടക്കാൻ വാഹനങ്ങൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ച് രാജ്യത്തെ ഏറ്റവും വലിയ വാഹനനിർമ്മാതാക്കളായ മാരുതി സുസുക്കി. കഴിഞ്ഞ മാസം മാത്രം 36 ശതമാനത്തിന്റെ ഇടിവാണ് മാരുതി വാഹനങ്ങളുടെ വിൽപ്പനയിലുണ്ടായത്. 

വിലക്കൂടുതൽ ജനങ്ങളുടെ വാങ്ങൽശേഷിയെ പ്രതികൂലമായി ബാധിക്കുന്നതിനാലാണ് വിലകുറയ്ക്കാൻ തീരുമാനിച്ചതെന്ന് മാരുതി മാനേജ്മെന്റ് അറിയിച്ചു. നാൽപ്പതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെ കാറുകൾക്ക് ഉത്സവസീസണിൽ വില കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടൊപ്പം വാഹനവായ്പ നിരക്കുകൾ കുറയ്ക്കാൻ വാണിജ്യബാങ്കുകളോട് ആവശ്യപ്പെടുമെന്നും മാരുതി അറിയിച്ചു.
 

click me!