കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ബിഗ് ഡെമോ ഡേ 6.0 യിലേക്ക് അപേക്ഷിക്കാം

By Web TeamFirst Published Jul 1, 2021, 9:09 PM IST
Highlights

ആഗസ്റ്റ്  പതിനൊന്നിന് നടക്കുന്ന പരിപാടിയില്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും ചെറുകിട സംരംഭങ്ങള്‍ക്കും സംരംഭങ്ങളുടെ ധനകാര്യ, വില്‍പ്പന, മാനവവിഭവ മേഖലകളെ അടിസ്ഥാനമാക്കിയ സാങ്കേതികവിദ്യകള്‍ക്കുമാണ് മുന്‍തൂക്കം. 

തിരുവനന്തപുരം: സംരംഭങ്ങള്‍ക്കുള്ള സാങ്കേതികവിദ്യകള്‍ക്ക് ഊന്നല്‍ നല്‍കി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‍യുഎം) സംഘടിപ്പിക്കുന്ന ബിഗ് ഡെമോ ഡേയുടെ ആറാം പതിപ്പിലേക്ക് അപേക്ഷ ക്ഷണിച്ചു.

ആഗസ്റ്റ്  പതിനൊന്നിന് നടക്കുന്ന പരിപാടിയില്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും ചെറുകിട സംരംഭങ്ങള്‍ക്കും സംരംഭങ്ങളുടെ ധനകാര്യ, വില്‍പ്പന, മാനവവിഭവ മേഖലകളെ അടിസ്ഥാനമാക്കിയ സാങ്കേതികവിദ്യകള്‍ക്കുമാണ് മുന്‍തൂക്കം. ഇത്തരം മേഖലകളിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവയുടെ ഉല്‍പ്പന്നങ്ങള്‍ കോര്‍പ്പറേറ്റുകള്‍, നിക്ഷേപകര്‍, സാധ്യതയുള്ള ബയേഴ്സ് ഉള്‍പ്പെടെയുള്ള പങ്കാളികള്‍ക്കു മുന്നില്‍ അവതരിപ്പിക്കാനാകും. അപേക്ഷിക്കേണ്ട അവസാന തിയതി ജൂലൈ രണ്ട്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!