കേരള സ്റ്റാർട്ടപ് മിഷന്റെ റിവേഴ്സ് പിച്ച് പരിപാടി ജൂലൈ എട്ടിന്

Web Desk   | Asianet News
Published : Jul 08, 2020, 11:09 AM ISTUpdated : Jul 08, 2020, 11:12 AM IST
കേരള സ്റ്റാർട്ടപ് മിഷന്റെ റിവേഴ്സ് പിച്ച് പരിപാടി ജൂലൈ എട്ടിന്

Synopsis

കേരള സ്റ്റാര്‍ട്ടപ് മിഷന്‍ ആവിഷ്കരിച്ച റിവേഴ്സ് പിച്ച് പരിപാടിയുടെ ജൂലൈ പരമ്പര ജൂലൈ എട്ട് ബുധനാഴ്ച ആരംഭിക്കും.  

തിരുവനന്തപുരം: പരമ്പരാഗത വ്യവസായങ്ങളെ ആധുനികവത്കരിക്കുന്നതിനും കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി സാങ്കേതിക ഉത്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുന്നതിനുമായി കേരള സ്റ്റാര്‍ട്ടപ് മിഷന്‍ ആവിഷ്കരിച്ച റിവേഴ്സ് പിച്ച് പരിപാടിയുടെ ജൂലൈ പരമ്പര ജൂലൈ എട്ട് ബുധനാഴ്ച ആരംഭിക്കും.

ചക്ക സംസ്കരണ മേഖലയിലെ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ജാക് ഫ്രൂട്ട് പ്രൊമോഷന്‍ കണ്‍സോര്‍ഷ്യം, ഇറാം സയന്‍റിഫിക്, ബല്‍ജിയം കമ്പനിയായ എബി ഇന്‍ബെവ്, കുട്ടൂക്കാരന്‍ ഗ്രൂപ്പ്, ക്രെഡായി തുടങ്ങിയവ റിവേഴ്സ് പിച്ചില്‍ പങ്കെടുക്കുന്നുണ്ട്.കണ്‍സോര്‍ഷ്യത്തിന്‍റെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ക്ക് ഓണ്‍ലൈന്‍ വിപണനത്തിലൂടെ അന്താരാഷ്ട്ര വിപണി കണ്ടെത്താൻ റിവേഴ്സ് പിച്ച് പരിപാടി ​ഗുണം ചെയ്യും. ചക്ക കര്‍ഷകരെയും വ്യവസായികളെയും തമ്മില്‍ ബന്ധിപ്പിക്കാനും ചക്ക കേടുകൂടാതെ സൂക്ഷിക്കാന്‍ വേണ്ടിയുള്ള കോള്‍ഡ് സ്റ്റോറേജ് സംവിധാനം ഉള്‍പ്പടെയുള്ള സാങ്കേതിക സഹായങ്ങള്‍ സ്റ്റാര്‍ട്ടപ്പുകളില്‍നിന്ന് സ്വീകരിക്കുന്നതിനും വേണ്ടിയാണ് ജാക് ഫ്രൂട്ട് പ്രൊമോഷന്‍ കണ്‍സോര്‍ഷ്യം റിവേഴ്സ് പിച്ചില്‍ പങ്കെടുക്കുന്നത്. 

 ഫ്രഞ്ച് അന്താരാഷ്ട്ര നിക്ഷേപക ബാങ്ക് ആയ സൊസൈറ്റി ജന്‍റാലും റിവേഴ്സ് പിച്ച് നടത്തും. 

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ