തളര്‍ന്നുവീഴില്ല: മാന്ദ്യത്തിനിട‍യിലും വന്‍ മുന്നേറ്റം നടത്താനൊരുങ്ങി മാരുതി

Published : Aug 29, 2019, 04:56 PM IST
തളര്‍ന്നുവീഴില്ല: മാന്ദ്യത്തിനിട‍യിലും വന്‍ മുന്നേറ്റം നടത്താനൊരുങ്ങി മാരുതി

Synopsis

ഓട്ടോമൊബൈല്‍ മേഖലയില്‍ ഇപ്പോഴുണ്ടായിരിക്കുന്ന ഇടിവ് മുന്‍പുണ്ടായിരുന്ന മാന്ദ്യത്തേക്കാള്‍ വ്യത്യസ്തമാണെന്ന് ഭാര്‍ഗവ നിരീക്ഷിച്ചു. 

മുംബൈ: ഓട്ടോമൊബൈല്‍ മേഖലയിലെ മാന്ദ്യത്തിനിടയിലും വിപണിയിലെ ആധിപത്യം ശക്തമാക്കുന്നതിന് വന്‍ പദ്ധതികളൊരുക്കി മാരുതി സുസുക്കി. ഇതിന്‍റെ ഭാഗമായി ഉല്‍പാദന ശേഷി വര്‍ധിപ്പിക്കാനും പുതിയ ഉല്‍പ്പന്ന വികസനത്തിനുമായി നിക്ഷേപം നടത്തുമെന്ന് മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ.

ഓട്ടോമൊബൈല്‍ മേഖലയില്‍ ഇപ്പോഴുണ്ടായിരിക്കുന്ന ഇടിവ് മുന്‍പുണ്ടായിരുന്ന മാന്ദ്യത്തേക്കാള്‍ വ്യത്യസ്തമാണെന്ന് ഭാര്‍ഗവ നിരീക്ഷിച്ചു. സുരക്ഷ, കാര്‍ബണ്‍ പുറംതള്ളല്‍ മാനദണ്ഡങ്ങള്‍ പരിഷ്കരണം, ഉയര്‍ന്ന ഇൻഷുറന്‍സ് ചെലവുകള്‍ എന്നിവ മൂലം മധ്യവര്‍ഗത്തിന് താങ്ങാവുന്നതില്‍ കൂടുതല്‍ ചെലവുണ്ടായതായണ് ഓട്ടോമൊബൈല്‍ മേഖലയില്‍ ഇടിവുണ്ടാകാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു. 
 

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ