റെനോയുടെ ട്രൈബര്‍ ഇന്ത്യന്‍ വിപണിയില്‍, ഡെലിവറി ഉടന്‍ !

Published : Aug 29, 2019, 04:14 PM IST
റെനോയുടെ ട്രൈബര്‍ ഇന്ത്യന്‍ വിപണിയില്‍, ഡെലിവറി ഉടന്‍ !

Synopsis

റെനോയുടെ ജനപ്രിയ ഹാച്ച്ബാക്കായ ക്വിഡിന്റെ അതേ പ്ലാറ്റ്ഫോമിലാണ് ട്രൈബറും ഒരുക്കിയത്. 

തിരുവനന്തപുരം: റെനോയുടെ  മള്‍ട്ടി പര്‍പ്പസ് വെഹിക്കിൾ ശ്രേണിയിലെ ഏറ്റവും പുതിയ താരമായ ട്രൈബര്‍ ഇന്ത്യൻ വിപണിയിലെത്തി. 4.95 ലക്ഷം രൂപയാണ് പ്രാരംഭ പതിപ്പിന്റെ ഡല്‍ഹിയിലെ എക്സ്ഷോറൂം വില. ഏറ്റവും ഉയര്‍ന്ന പതിപ്പിന്  6.49 ലക്ഷവും. നാല് വകഭേദങ്ങളാണുള്ളത്. 

റെനോയുടെ ജനപ്രിയ ഹാച്ച്ബാക്കായ ക്വിഡിന്റെ അതേ പ്ലാറ്റ്ഫോമിലാണ് ട്രൈബറും ഒരുക്കിയത്. ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍ (എംപിവി) എന്ന വിശേഷണത്തോടെ ഓണ്‍ലൈൻ വഴിയും റെനോ ഡീലര്‍ഷിപ്പുകൾ വഴിയും ട്രൈബറിന്റെ ബുക്കിങ്ങ് ഈ മാസം 17 -ന് ആരംഭിച്ചിരുന്നു. 11,000 രൂപയാണ് ബുക്കിങ് തുക. താമസിയാതെ തന്നെ ഡെലിവറി ആരംഭിക്കുമെന്നു കമ്പനി അറിയിച്ചു.

PREV
click me!

Recommended Stories

അരിച്ചുപെറുക്കിയിട്ടും രക്ഷയില്ല, ട്രക്കിൻ്റെ പൊടിപോലുമില്ല കണ്ടെത്താൻ! ലണ്ടനിൽ നിന്ന് പോളണ്ടിലേക്ക് കിറ്റ്കാറ്റ് കൊണ്ടുപോയ ട്രക്ക് കാണാതായി
ഉപഭോക്താക്കൾക്ക് സന്തോഷവാർത്തയുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്; ഇനി മുതൽ തുടസമില്ലാതെ സൈബര്‍നെറ്റ് വഴി ഇപിഎഫ് പേയ്മെന്റ് നടത്താം