പിടിച്ചു നില്‍ക്കാനാകുന്നില്ല, ഒടുവില്‍ ആ നിര്‍ണായക തീരുമാനമെടുത്ത് മാരുതി സുസുക്കി

Published : Dec 03, 2019, 05:48 PM IST
പിടിച്ചു നില്‍ക്കാനാകുന്നില്ല, ഒടുവില്‍ ആ നിര്‍ണായക തീരുമാനമെടുത്ത് മാരുതി സുസുക്കി

Synopsis

മോഡലുകൾക്കനുസരിച്ച് ആയിരിക്കും വിലവർദ്ധനവും നടപ്പാക്കുക. 2.89 ലക്ഷം മുതൽ 11.47 ലക്ഷം വരെയുള്ള മോഡലുകളാണ് നിലവിൽ മാരുതി സുസുക്കി ഇന്ത്യക്കുള്ളത്.

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കുന്നു. 2020 ജനുവരി മുതൽ പുതുക്കിയ നിരക്കുകൾ നിലവിൽ വരും. വിവിധ ഉൽപ്പാദന ചെലവുകൾ വർദ്ധിക്കുകയും അതിന് ആനുപാതികമായി ലാഭം ഉണ്ടാവാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വിവിധ മോഡലുകളുടെ വില വർദ്ധിപ്പിക്കാൻ  തീരുമാനിച്ചതെന്ന് കമ്പനി അധികൃതർ റെഗുലേറ്ററി ഫയലിങ്ങിൽ പറയുന്നു.

മോഡലുകൾക്കനുസരിച്ച് ആയിരിക്കും വിലവർദ്ധനവും നടപ്പാക്കുക. 2.89 ലക്ഷം മുതൽ 11.47 ലക്ഷം വരെയുള്ള മോഡലുകളാണ് നിലവിൽ മാരുതി സുസുക്കി ഇന്ത്യക്കുള്ളത്.
 
PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ