മെഡിക്കല്‍ കോഡിംഗ് ജോബ് ഫെയര്‍

Published : Jan 13, 2023, 10:17 AM IST
മെഡിക്കല്‍ കോഡിംഗ് ജോബ് ഫെയര്‍

Synopsis

കൊച്ചിയിൽ കൊറോഹെല്‍ത്ത് കമ്പനിയുടെ ഓഫീസിലേക്ക് അവസരം. കേരളത്തിൽ നിന്നും റിക്രൂട്ട് ചെയ്യുന്നത് 200-ൽ അധികം പേരെ.

മെഡിക്കല്‍ കോഡിംഗ് മേഖലയിലെ തുടക്കക്കാര്‍ക്കുള്ള ജോബ് ഫെയര്‍ ജനുവരി 13-ന് കൊച്ചിയിൽ. കൊറോഹെല്‍ത്ത് കമ്പനിയുടെ കൊച്ചി/ചെന്നൈ/കോയമ്പത്തൂര്‍ ഓഫീസുകളിലേക്ക് കേരളത്തിൽ നിന്നും 200-ൽ അധികം പേരെയാണ് റിക്രൂട്ട് ചെയ്യുന്നത്.

കൊച്ചിയിലെ സിഗ്മ മെഡിക്കല്‍ കോഡിംഗ് അക്കാദമിയാണ് റിക്രൂട്ട്‍മെന്‍റിന് നേതൃത്വം നൽകുന്നത്.

തുടക്കക്കാര്‍ക്ക് പ്രതിവര്‍ഷം ഇന്‍സെന്റീവ് ഉള്‍പ്പെടെ ഇന്‍സെന്റീവുകള്‍ ഉള്‍പ്പെടെ 2.16 ലക്ഷം മുതല്‍ 3 ലക്ഷം വരെയാണ് വാഗ്ദാനം ചെയ്യുന്ന ശരാശരി ശമ്പളം. 30 വയസില്‍ താഴെയുള്ളവരും ഏതെങ്കിലും വിഷയത്തില്‍ ബിരുദവും സിപിസി സാക്ഷ്യപ്പെടുത്തിയ മെഡിക്കല്‍ കോഡിംഗ് സര്‍ട്ടിഫിക്കറ്റുമുള്ളവര്‍ക്ക് ഇന്റര്‍വ്യുവില്‍ പങ്കെടുക്കാം.

വിശദമായ ബയോഡേറ്റയും, ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം എറണാകുളം കലൂരിലെ ആസാദ് റോഡിലുള്ള റിന്യൂവല്‍ സെന്ററില്‍ എത്തണം. രാവിലെ 9.30 മുതല്‍ വൈകിട്ട് 3 വരെയാണ് റിക്രൂട്ട്മെന്റ്.

വിവരങ്ങള്‍ക്ക്:  94004 08094, 94004 02063. വെബ്സൈറ്റ് - https://www.cigmahealthcare.in

PREV
Read more Articles on
click me!

Recommended Stories

88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ
മെറ്റയ്ക്ക് കർശന മുന്നറിയിപ്പുമായി സിംഗപ്പൂർ സർക്കാർ, കാരണം ഇതാണ്