അതിസമ്പന്ന പട്ടികയിൽ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി അംബാനി

By Web TeamFirst Published Jan 23, 2021, 9:59 PM IST
Highlights

ജെഫ് ബെസോസ് 192 ബില്യൺ ഡോളറുമായി രണ്ടാമതാണ്. 

മുംബൈ: ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ നില മെച്ചപ്പെടുത്തി മുകേഷ് അംബാനി. ബ്ലൂംബെർഗ് ബില്യണേർസ് പട്ടിക പ്രകാരം മുകേഷ് അംബാനി 11ാം സ്ഥാനത്തേക്ക് എത്തി. ഒറാക്കിൾ കോർപറേഷന്റെ ലാറി എല്ലിസൺ, ലോകത്തിലെ ഏറ്റവും ധനികയായ സ്ത്രീ  ഫ്രാങ്കോയ്സ് ബെറ്റെൻകോർട് മെയെർസ് എന്നിവരാണ് മറികടന്നത്.

പട്ടിക പ്രകാരം മുകേഷ് അംബാനിയുടെ ഇന്നത്തെ ആസ്തി 79.2 ബില്യൺ ഡോളറാണ്. ലാറി എല്ലിസണ് 78.4 ബില്യൺ ഡോളറും ഫ്രാങ്കോയ്സ് ബെറ്റെൻകോർട് മെയെർസിന് 72.2 ബില്യൺ ഡോളറുമാണ് ആസ്തി. മൈക്രോസോഫ്റ്റ് മുൻ സിഇഒ സ്റ്റീവ് ബാൽമർ ഒരു സ്ഥാനം മെച്ചപ്പെടുത്തി. 81.6 ബില്യൺ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. 

ഇന്നലെയാണ് ഡിസംബറിൽ അവസാനിച്ച പാദവാർഷികത്തിലെ റിലയൻസ് ഇന്റസ്ട്രീസിന്റെ പ്രവർത്തന റിപ്പോർട്ട് പുറത്തുവന്നത്. ലാഭത്തിൽ 12.55 ശതമാനമായിരുന്നു വർധന. 13101 കോടി രൂപയായിരുന്നു. ഈ റിപ്പോർട്ട് വരുന്നതിന് മുൻപ് റിലയൻസിന്റെ ഓഹരി മൂല്യം 2.30 ശതമാനം ഇടിഞ്ഞിരുന്നു. 

ഇലോൺ മസ്ക്കാണ് 202 ബില്യൺ ഡോളറുമായി സമ്പന്ന പട്ടികയിൽ ഒന്നാമത്. ജെഫ് ബെസോസ് 192 ബില്യൺ ഡോളറുമായി രണ്ടാമതാണ്. മൈക്രോസോഫ്റ്റിന്റെ സഹ സ്ഥാപകൻ ബിൽ ഗേറ്റ്സ് 133 ബില്യൺ ഡോളറുമായി മൂന്നാമതും ബെർനാർഡ് അർനോൾട്ട് 112 ബില്യൺ ഡോളറുമായി നാലാമതും മാർക് സുക്കർബർഗ് അഞ്ചാം സ്ഥാനത്തുമാണ്.

click me!