മുരള്യ പാൽ വാങ്ങുന്നവർക്ക് 40 രൂപ വരെ ക്യാഷ്ബാക്ക്: Paytm ഓഫർ

Published : Aug 21, 2023, 03:33 PM IST
മുരള്യ പാൽ വാങ്ങുന്നവർക്ക് 40 രൂപ വരെ ക്യാഷ്ബാക്ക്: Paytm ഓഫർ

Synopsis

Paytm ആപ്പ്‌ ഡയൺലോഡ്‌ ചെയ്ത്‌ ലേബലിലെ ബാർകോഡ്‌ സ്കാൻ ചെയ്ത്‌ ആവേശകരമായ ഓഫറുകൾ നേടാം.

കേരളത്തിൽ നിന്നുള്ള മുരള്യ ഡയറി പ്രൊഡക്ട്സ്‌ പേയ്റ്റിഎമ്മുമായി (Paytm) സഹകരിക്കുന്നു. മുരള്യ ഉപഭോക്താക്കൾക്ക്‌ ഇപ്പോൾ മുരള്യ പെറ്റ്‌ ബോട്ടിൽ മിൽക്ക്‌, മുരള്യ മിൽക്ക്‌ സാഷെ, അല്ലെങ്കിൽ മുരള്യ തൈര്‌ സാഷെ എന്നിവ വാങ്ങുമ്പോൾ ക്യാഷ്ബാക്കും ഓഫറുകളും മറ്റും ആസ്വദിക്കാം.

ഈ ഇനങ്ങളിൽ ഏതെങ്കിലും വാങ്ങുമ്പോൾ Paytm ആപ്പ്‌ ഡയൺലോഡ്‌ ചെയ്ത്‌ ലേബലിലെ ബാർകോഡ്‌ സ്കാൻ ചെയ്ത്‌ ആവേശകരമായ ഓഫറുകൾ നേടാം.

ആദ്യമായി Paytm ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക്‌ 65 രൂപ വിലയുള്ള പെറ്റ്‌ ബോട്ടിൽ മിൽക്ക്‌ വാങ്ങുമ്പോൾ 40 രുപ ക്യാഷ്ബാക്ക്‌ ഓഫറുകളും, 27രൂപ വിലയുള്ള മുരള്യ മിൽക്ക്‌ സാഷെയിൽ 25 രൂപ ക്യാഷ്ബാക്കും, 34 രൂപ വിലയുള്ള മുരള്യ തൈരിൽ 30 രൂപ ക്യാഷ്ബാക്കും ലഭിക്കും. നിലവിലുളള Paytm ഉപയോക്താക്കൾക്ക്‌ ഓരോ പർച്ചേസിന്‌ ശേഷവും DTH/Mobile recharge പോലുള്ള സമ്മാനങ്ങൾ ലഭിക്കും.

വിപണിയിൽ താരതമ്യേന പുതിയ സാന്നിദ്ധ്യമാണെങ്കിലും നിലവിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെ മുരള്യ ബ്രാൻഡ്‌ ലഭ്യമാണ്‌. ഈ
കാമ്പെയ്നിലൂടെ കേരളത്തിലെ കൂടുതൽ ഉപയോക്താക്കളിലേക്ക് എത്താനും ഉയർന്ന നിലവാരമുള്ള പാലുൽപ്പന്നങ്ങൾ ലഭ്യമാക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് മുരള്യ അറിയിച്ചു.

"കേരളത്തിലെ ക്ഷീരപ്രേമികൾക്കുള്ള ഓണസമ്മാനമാണ് ഈ ഓഫർ" - മുരള്യ സെയിൽസ്‌ ആൻഡ്‌ മാർക്കറ്റിംഗ്‌ മേധാവി മിഥുൻ മോഹൻ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ