ശീമാട്ടി യങ് കോഴിക്കോട് ഹൈലൈറ്റ് മാളിൽ; സ്ത്രീകളുടെ വസ്ത്രങ്ങൾക്കുള്ള പ്രത്യേക ഷോറൂം

Published : Aug 21, 2023, 10:46 AM IST
ശീമാട്ടി യങ് കോഴിക്കോട് ഹൈലൈറ്റ് മാളിൽ; സ്ത്രീകളുടെ വസ്ത്രങ്ങൾക്കുള്ള പ്രത്യേക ഷോറൂം

Synopsis

സ്ത്രീകളുടെ ഔട്‍ഫിറ്റുകൾക്കുള്ള പ്രത്യേക ഷോറൂമാണ് ശീമാട്ടി യങ്ങ്.

ശീമാട്ടിയുടെ ഏറ്റവും പുതിയ ഷോറൂം 'ശീമാട്ടി യങ്ങ്' പ്രമുഖ വ്യവസായിയും, ഫാഷൻ ഡിസൈനറും, ശീമാട്ടി സി.ഇ.ഒയുമായ ബീന കണ്ണൻ ഉദ്‌ഘാടനം നിർവഹിച്ചു. കോഴിക്കോട് ഹൈലൈറ്റ് മാളിന്റെ രണ്ടാം നിലയിലാണ് ശീമാട്ടി യങ്ങ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

സ്ത്രീകളുടെ ഔട്‍ഫിറ്റുകൾക്കുള്ള പ്രത്യേക ഷോറൂമാണ് ശീമാട്ടി യങ്ങ്. ഫാഷനബിളും ട്രെൻഡിങ്ങും ആയ ഏറ്റവും പുതിയ കളക്ഷനുകൾ ശീമാട്ടി യങ്ങിൽ ലഭ്യമാകും. ക്യാഷ്വൽ വെയേഴ്സ്, പാർട്ടി വെയേഴ്സ് തുടങ്ങി എല്ലാത്തരം വസ്ത്രങ്ങളും ശീമാട്ടി യങ്ങിൽ ഒരുക്കിയിട്ടുണ്ട്.

“മലബാർ മേഖലയിലെ ശീമാട്ടിയുടെ രണ്ടാമത്തെ ഷോറൂമാണ് ശീമാട്ടി യങ്ങ്. കോഴിക്കോട് ശീമാട്ടി ക്രാഫ്റ്റഡ് ആരംഭിച്ച ഈ വർഷം തന്നെ കോഴിക്കോട് ശീമാട്ടി യങ്ങ് ആരംഭിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ഗുണമേന്മയേറിയ ട്രെൻഡിങ് ഔട്ഫിറ്റുകളാണ് ശീമാട്ടി യങ്ങ് നൽകുന്ന ഉറപ്പ്” ബീന കണ്ണൻ പറഞ്ഞു.
 

PREV
Read more Articles on
click me!

Recommended Stories

ടാറ്റാ സൺസിനെ പബ്ലിക് ലിസ്റ്റിംഗിൽ നിന്ന് ഒഴിവാക്കാൻ തന്ത്രപരമായ നീക്കം: രണ്ട് ഗ്രൂപ്പ് കമ്പനികളെ ടാറ്റാ സൺസിൽ ലയിപ്പിക്കാൻ ടാറ്റാ ട്രസ്റ്റ് ശുപാർശ
റെഡ് ബുള്‍ ഇനി 'എനര്‍ജി ഡ്രിങ്ക്' അല്ലേ? എഫ്എസ്എസ്എഐ ഉത്തരവിനെതിരെ കമ്പനി ഹൈക്കോടതിയില്‍