Muthoottu Mini : മുത്തൂറ്റ് മിനി ഫിനാന്സിയേഴ്സിന് ഏറ്റവും മികച്ച വാർഷിക വളർച്ച

Published : May 26, 2022, 03:04 PM ISTUpdated : May 26, 2022, 03:20 PM IST
Muthoottu Mini : മുത്തൂറ്റ് മിനി ഫിനാന്സിയേഴ്സിന് ഏറ്റവും മികച്ച വാർഷിക വളർച്ച

Synopsis

കമ്പനിയുടെ സംയോജിത ആസ്തി 1994.21 കോടി രൂപയില്‍ നിന്ന് 2498.60 കോടി രൂപയായി വര്‍ധിച്ചു. 2019-20 മുതല്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷവും സ്ഥിര വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്

മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് 2021-22 സാമ്പത്തിക വര്‍ഷം മികച്ച വളര്‍ച്ച നേടി. കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തിയില്‍ 25.29 ശതമാനവും വാര്‍ഷിക അറ്റാദായത്തില്‍ 45 ശതമാനവും വളര്‍ച്ച കൈവരിച്ചു. കമ്പനിയുടെ സംയോജിത ആസ്തി 1994.21 കോടി രൂപയില്‍ നിന്ന് 2498.60 കോടി രൂപയായി വര്‍ധിച്ചു. 2019-20 മുതല്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷവും സ്ഥിര വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2019-20 സാമ്പത്തിക വര്‍ഷം 21.03 ശതമാനവും 2020-21ല്‍ 17.92 ശതമാനവുമായിരുന്നു വര്‍ധന. 2022 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം കമ്പനിയുടെ അറ്റാദായം 45 ശതമാനം വര്‍ധിച്ച് 46.29 കോടി രൂപയിലെത്തി.

  • 2021-22 വര്ഷത്തില്‍ 25.29 % വളര്ച്ച
  • അറ്റാദായത്തില്‍ 45 % വര്ധന
  • ഏറ്റവും കുറഞ്ഞ നിഷ്ക്രിയ ആസ്തി

കോവിഡ് സൃഷ്ടിച്ച പ്രതിബന്ധങ്ങള്‍ ഉണ്ടായിരുന്നങ്കിലും ഈ സാമ്പത്തിക വര്‍ഷം  പ്രതീക്ഷാവഹമായ പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞതായി മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ മാത്യൂ മുത്തൂറ്റ് പറഞ്ഞു. 'ബിസിനസിലും ലാഭസാധ്യതയിലും കാര്യമായ വളര്‍ച്ച കൈവരിക്കുന്നതിലും എക്കാലത്തേയും ഉയര്‍ന്ന വാര്‍ഷിക നേട്ടം കൊയ്യുന്നതിലും കമ്പനി വിജയിച്ചു. പുതിയ കാലത്തിന് അനുയോജ്യമായ തരത്തില്‍ ഞങ്ങളുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു.  നവീന സൗകര്യങ്ങളോടെ ഞങ്ങളുടെ ഉപഭോക്താക്കളിലേക്ക് ഇടതടവില്ലാതെ സേവനങ്ങള്‍ എത്തിക്കാന്‍ ഇത് സഹായകമാകും,' അദ്ദേഹം പറഞ്ഞു.

കമ്പനിയുടെ പ്രവര്‍ത്തന വരുമാനത്തില്‍ 16.49 ശതമാനം വാര്‍ഷിക വര്‍ധന രേഖപ്പെടുത്തി. മുന്‍വര്‍ഷം 368.22 കോടി രൂപയായിരുന്ന ഇത് ഇത്തവണ 428.95 കോടി രൂപയിലെത്തി. നിഷ്‌ക്രിയ ആസ്തി നിലയും കമ്പനി മെച്ചപ്പെടുത്തി. മൊത്ത നിഷ്‌ക്രിയ ആസ്തി 0.61 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി 0.52 ശതമാനവുമാണ്. 2021-22 വര്‍ഷത്തില്‍ കടപ്പത്ര വിതരണത്തിലൂടെ 243 കോടി രൂപയും കമ്പനി സമാഹരിച്ചു. മെച്ചപ്പെട്ട ക്രെഡിറ്റ് റേറ്റിങും നേടി.

മുത്തൂറ്റ് എം മാത്യൂ ഗ്രൂപ്പിന്റെ മുഖ്യകമ്പനിയായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന് 2022 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തുടനീളം 826 ശാഖകളും 3500ലേറെ ജീവനക്കാരും ഉണ്ട്.

PREV
click me!

Recommended Stories

88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ
മെറ്റയ്ക്ക് കർശന മുന്നറിയിപ്പുമായി സിംഗപ്പൂർ സർക്കാർ, കാരണം ഇതാണ്