മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സും എക്‌സൈഡ് ലൈഫ് ഇന്‍ഷുറന്‍സും കൈകോര്‍ക്കുന്നു

Published : Dec 29, 2020, 10:15 AM ISTUpdated : Dec 29, 2020, 10:20 AM IST
മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സും എക്‌സൈഡ് ലൈഫ് ഇന്‍ഷുറന്‍സും  കൈകോര്‍ക്കുന്നു

Synopsis

മുത്തൂറ്റ് ശാഖകളിൽ നിലവിൽ ലഭ്യമായിക്കൊണ്ടിരിക്കുന്ന ഇന്‍ഷുറന്‍സ്  സേവനങ്ങള്‍ക്ക് പുറമെ എക്‌സൈഡിന്റെ ഇന്‍ഷുറന്‍സിന്റെ സേവനങ്ങളും കൂടി  ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. 

മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് എക്‌സൈഡ് ലൈഫ് ഇന്‍ഷുറന്‍സുമായി കൈകോര്‍ക്കുന്നു. ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുന്‍നിര ലൈഫ്  ഇന്‍ഷുറന്‍സ് കമ്പനിയാണ് എക്‌സൈഡ് ലൈഫ് ഇന്‍ഷുറന്‍സ്. എല്ലാവിധ  സാമ്പത്തിക സേവനങ്ങളും ഒരു കുടക്കീഴിൽ അണിനിരത്തി മുത്തൂറ്റ് മിനിയെ രാജ്യത്തെ എറ്റവും വലിയ നോണ്‍ ബാംങ്കിംഗ് ഫിനാന്‍ഷ്യൽ കമ്പനിയാക്കുകയാണ്  ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു.

ഇനി മുതൽ  മുത്തൂറ്റ് ശാഖകളിൽ നിലവിൽ ലഭ്യമായിക്കൊണ്ടിരിക്കുന്ന ഇന്‍ഷുറന്‍സ് സേവനങ്ങള്‍ക്ക് പുറമെ എക്‌സൈഡിന്റെ ഇന്‍ഷുറന്‍സിന്റെ സേവനങ്ങളും കൂടി ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. രാജ്യത്തുടനീളം 806 ശാഖകളും, മുപ്പത് ലക്ഷത്തിലധികം ഉപഭോക്താക്കളും നടപ്പ് സാമ്പത്തിക വര്‍ഷം ആയിരം കോടി രൂപയുടെ വളര്‍ച്ചയും ലക്ഷ്യവുമായി മുന്നേറുന്ന മുത്തൂറ്റുമായുള്ള സഹകരണം എക്‌സൈഡ് ലൈഫ് ഇന്‍ഷുറന്‍സിനും നേട്ടമാണ്.

മുത്തൂറ്റ് മിനിയുടെ കോര്‍പ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ ചെയര്‍പേഴ്‌സണ്‍ നിസ്സി മാത്യു, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പി.ഇ.മത്തായി, എക്‌സൈഡ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി നാഷണൽ ഹെഡ് അനന്തപത്മനാഭന്‍, നാഷണൽ ട്രൈനിംഗ് ഹെഡ് ബിജോയ് ദേവ്, പി ജയദേവന്‍ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. 

PREV
click me!

Recommended Stories

88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ
മെറ്റയ്ക്ക് കർശന മുന്നറിയിപ്പുമായി സിംഗപ്പൂർ സർക്കാർ, കാരണം ഇതാണ്