ഓല 1,400 ജീവനക്കാരെ പിരിച്ചുവിടും; കമ്പനിക്ക് വൻ നഷ്ടം

Published : May 20, 2020, 03:44 PM ISTUpdated : May 20, 2020, 03:47 PM IST
ഓല 1,400 ജീവനക്കാരെ പിരിച്ചുവിടും; കമ്പനിക്ക് വൻ നഷ്ടം

Synopsis

കഴിഞ്ഞ രണ്ട് മാസത്തിനിടെ സ്റ്റാർട്ടപ്പിന്റെ വരുമാനം 95% കുറഞ്ഞു.

മുംബൈ: കൊറോണ വൈറസ് ബാധയും തുടർന്നുളള ലോക്ക് ഡൗണും കാരണം കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ബിസിനസ്സ് 95% ഇടിഞ്ഞതിനാൽ 1,400 ജീവനക്കാരെ പുറത്താക്കുമെന്ന് ഓല.

കഴിഞ്ഞ രണ്ട് മാസത്തിനിടെ സ്റ്റാർട്ടപ്പിന്റെ വരുമാനം 95% കുറഞ്ഞുവെന്നും ബിസിനസ്സിന്റെ പ്രവചനം ഇപ്പോൾ വളരെ വ്യക്തമല്ലാത്തതും അനിശ്ചിതത്വത്തിലും ആണെന്ന് ഓല സിഇഒ ഭവിഷ് അഗർവാൾ പറഞ്ഞു. കൊറോണ വൈറസ് പടർന്നുപിടിക്കുന്നതുമൂലം ഈ പ്രതിസന്ധിയുടെ ആഘാതം കമ്പനിയെ വളരെക്കാലം പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു.

"വൈറസ് മൂലം ഉണ്ടായ പ്രതിസന്ധി ഞങ്ങളുടെ വ്യവസായത്തെ സംബന്ധിച്ചിടത്തോളം വളരെ കഠിനമാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഞങ്ങളുടെ വരുമാനം 95 ശതമാനം കുറഞ്ഞു. ഏറ്റവും പ്രധാനമായി, ഈ പ്രതിസന്ധി ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ഡ്രൈവർമാരുടെയും അവരുടെ കുടുംബങ്ങളുടെയും ഉപജീവനത്തെ ബാധിച്ചു. ഞങ്ങൾക്ക് അന്താരാഷ്ട്ര തലത്തിലും പ്രതിസന്ധി ഉണ്ടായി, ” അഗർവാൾ പറഞ്ഞു.

PREV
click me!

Recommended Stories

ടാറ്റാ സൺസിനെ പബ്ലിക് ലിസ്റ്റിംഗിൽ നിന്ന് ഒഴിവാക്കാൻ തന്ത്രപരമായ നീക്കം: രണ്ട് ഗ്രൂപ്പ് കമ്പനികളെ ടാറ്റാ സൺസിൽ ലയിപ്പിക്കാൻ ടാറ്റാ ട്രസ്റ്റ് ശുപാർശ
റെഡ് ബുള്‍ ഇനി 'എനര്‍ജി ഡ്രിങ്ക്' അല്ലേ? എഫ്എസ്എസ്എഐ ഉത്തരവിനെതിരെ കമ്പനി ഹൈക്കോടതിയില്‍