ഒലയും ഊബറും ലയന ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്, തള്ളി ഒല തലവൻ

Published : Jul 30, 2022, 08:04 AM ISTUpdated : Jul 30, 2022, 08:08 AM IST
ഒലയും ഊബറും ലയന ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്, തള്ളി ഒല തലവൻ

Synopsis

ഒല സഹസ്ഥാപകൻ ഭാവിഷ് അഗർവാളും ഊബറിന്‍റെ മുതിർന്ന എക്സിക്യൂട്ടീവുകളും അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിൽ വച്ച് ചർച്ചകൾ നടത്തിയെന്നാണ് റിപ്പോർട്ടുകൾ.

ദില്ലി: ഒലയും ഊബറും ലയന ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്. ഒല സഹസ്ഥാപകൻ ഭാവിഷ് അഗർവാളും ഊബറിന്‍റെ മുതിർന്ന എക്സിക്യൂട്ടീവുകളും അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിൽ വച്ച് ചർച്ചകൾ നടത്തിയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ലയന ചർച്ചകൾ ഓല മേധാവി ഭാവിഷ്‌ അഗർവാൾ നിഷേധിച്ചു. കമ്പനി ലാഭത്തിൽ ആണെന്നും ഒരിക്കലും ഉബറുമായി ലയിക്കില്ലെന്നും ഭാവിഷ്‌ ട്വിറ്ററിലൂടെ വ്യക്തമാക്കി.

ഒല ചീഫ് എക്സിക്യൂട്ടീവ് ഭവിഷ് അഗർവാൾ യുഎസിലെ സാൻ ഫ്രാൻസിസ്കോയിലെ ഉന്നത ഊബർ എക്സിക്യൂട്ടീവുകളുമായി കൂടിക്കാഴ്ച നടത്തിയതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ആ റിപ്പോർട്ട് കൃത്യമല്ല. ഞങ്ങൾ ഒലയുമായി ലയന ചർച്ചകൾ നടത്തിയിട്ടില്ലെന്ന്  ഊബർ പ്രസ്താവനയിൽ പറഞ്ഞു. ഞങ്ങൾ ലാഭത്തിലും വളർച്ചയിലുമാണ്. മറ്റ് ചില കമ്പനികൾ ഇന്ത്യയിൽ നിന്ന് പുറത്തുകടക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവരെ സ്വാഗതം ചെയ്യുന്നു! ഞങ്ങൾ ഒരിക്കലും ലയിക്കില്ലെന്നും ഭാഷിഷ് ട്വീറ്റ് ചെയ്തു.

2020 ജനുവരിയിൽ ഊബർ തങ്ങളുടെ പ്രാദേശിക ഫുഡ് ഡെലിവറി ബിസിനസായ ഊബർ ഈറ്റ്‌സ് സോമാറ്റോ ലിമിറ്റഡിന് വിറ്റിരുന്നു. അതേസമയം ഒല അതിന്റെ പലചരക്ക് വിതരണ ബിസിനസ് നിർത്തലാക്കുകയും  ഇലക്ട്രിക് വാഹന സംരംഭമായ ഒല ഇലക്ട്രിക് മൊബിലിറ്റിയിൽ ബില്യൺ കണക്കിന് ഡോളർ നിക്ഷേപിക്കുകയും ചെയ്തു. 

ഊബര്‍ ഡ്രൈവറുമായുള്ള രസകരമായ ചാറ്റ്; യുവതിയുടെ സ്ക്രീൻഷോട്ട്

നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഊബര്‍ കാബ് ( Uber Cab ) വലിയ സൗകര്യം തന്നെയാണ്. പ്രത്യേകിച്ച് സത്രീകള്‍ക്കാണ് ഇത് കൂടുതലും സൗകര്യമൊരുക്കുന്നത്. ഊബര്‍ ബുക്ക് ചെയ്ത് യാത്ര ചെയ്തിട്ടുള്ളവര്‍ക്കെല്ലാം അറിയാം, ആപ്പില്‍ ഡ്രൈവറുമായി ബന്ധപ്പെടാനുള്ള ചാറ്റ് സംവിധാനവും ലഭ്യമാണെന്നത്. 

സാധാരണഗതിയില്‍ ഇത്തരത്തിലുള്ള ചാറ്റ് ബോക്സുകളില്‍ കാര്യങ്ങള്‍ മാത്രമാണ് പരസ്പരം സംസാരിക്കുക. എന്നാലിവിടെയിതാ ഒരു ഊബര്‍ ഡ്രൈവറുമായി രസകരമായ സംഭാഷണത്തിലേര്‍പ്പെട്ടിരിക്കുകയാണ് ഒരു യുവതി. 

ദില്ലി സ്വദേശിയായ റിയ കസില്‍വാള്‍ എന്ന യുവതിയാണ് ഊബര്‍ ഡ്രൈവറുമായുള്ള സംഭാഷണത്തിന്‍റെ സ്ക്രീൻഷോട്ട് ( Chat Screenshot ) സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ദില്ലിയില്‍ കനത്ത മഴ പെയ്ത ദിവസമായിരുന്നു അത്. കാലാവസ്ഥ പ്രതികൂലമാകുന്നത് ഊബര്‍, ഫുഡ് ഡെലിവെറി പോലുള്ള സര്‍വീസുകളെ കാര്യമായി ബാധിക്കാറുണ്ട്.

ബലാല്‍സംഗം, തട്ടിക്കൊണ്ടുപോവല്‍, പീഡനം; ഊബറിനെതിരെ പരാതിയുമായി 550 സ്ത്രീകള്‍

ഈ സാഹചര്യത്തില്‍ ഊബര്‍ ഡ്രൈവറോട് ( Uber Cab ) വരാൻ സാധിക്കുമോയെന്നാണ് യുവതി ചാറ്റിലൂടെ ചോദിച്ചത്. ഇതിന് മറുപടിയായി 'വരണമെന്നുണ്ട്, പക്ഷേ മടുപ്പാണ്' എന്ന രീതിയിലാണ് ഡ്രൈവറുടെ മറുപടി. കാലാവസ്ഥ തൊഴില്‍മേഖലയെ പോലും എങ്ങനെ ബാധിക്കുന്നുവെന്നതിന്‍റെ നേര്‍ക്കാഴ്ചയാണ് ഈ സംഭാഷണം. 

എങ്കിലും അപരിചിതരായ രണ്ട് പേര്‍ തമ്മില്‍ ഇത്തരത്തില്‍ ഹൃദ്യമായ സംഭാഷണമുണ്ടാവുന്നു എന്നത് ഏറെ രസകരമായ സംഗതി തന്നെ. ജൂലൈ 21ന് റിയ ട്വിറ്ററിലൂടെ പങ്കുവച്ച സ്ക്രീൻ ഷോട്ട് ( Chat Screenshot ) കാര്യമായ രീതിയിലാണ് പങ്കുവയ്ക്കപ്പെടുന്നത്. നിരവധി പേര്‍ രസകരമായ കമന്‍റുകളും ഇതിന് താഴെ എഴുതിച്ചേര്‍ത്തിരിക്കുന്നു. 

 

PREV
click me!

Recommended Stories

88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ
മെറ്റയ്ക്ക് കർശന മുന്നറിയിപ്പുമായി സിംഗപ്പൂർ സർക്കാർ, കാരണം ഇതാണ്