പട്ടിന്‍റെ പുതുലോകം തുറന്നു; കല്യാണ്‍ സില്‍ക്‌സിന്‍റെ ഷാര്‍ജയിലെ രണ്ടാമത്തെ ഷോറൂമിന്‌ വര്‍ണ്ണാഭമായ തുടക്കം

By Web TeamFirst Published Sep 25, 2022, 10:02 AM IST
Highlights

ഇന്ത്യയിലും വിദേശത്തുമായ്‌ പുതിയ ഫാഷന്‍ സമുച്ചയങ്ങള്‍ ആരംഭിക്കുവാന്‍ കല്യാണ്‍ സില്‍ക്‌സ്‌ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്ന് കല്യാണ്‍ സില്‍ക്സ്‌ ചെയര്‍മാനും മാനേജിങ്ങ്‌ ഡയറകുറുമായ   ടി.എസ്‌. പട്ടാഭിരാമന്‍ പറഞ്ഞു.

ഷാര്‍ജ : ലോകത്തിലെ ഏറ്റവും വലിയ സില്‍ക്ക്‌ സാരി ഷോറൂം ശൃംഖലയായ കല്യാണ്‍ സില്‍ക്‌സിന്റെ യു.എ.ഇ-ലെ ആറാമത്തെയും ഷാര്‍ജയിലെ രണ്ടാമത്തെയും ഷോറൂം സെപ്റ്റംബര്‍ 23ന്‌ വൈകുന്നേരം 6.30ന്‌ മുവൈലയില്‍ കല്യാണ്‍ സില്‍ക്‌സിന്റെ (ബാന്‍ഡ്‌ അംബാസഡറായ പൃഥ്വിരാജ്‌ സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. കല്യാണ്‍ സില്‍ക്‌സിന്റെ ചെയര്‍മാനും മാനേജിങ്ങ്‌ ഡയറക്ടറുമായ  ടി. എസ്‌. പട്ടാഭിരാമന്‍, കല്യാണ്‍ സില്‍ക്‌സിന്റെ എക്സിക്യൂട്ടീവ്‌ ഡയറക്ടര്‍മാരായ  പ്രകാശ്‌ പട്ടാഭിരാമന്‍,  മഹേഷ്‌ പട്ടാഭിരാമന്‍, കല്യാണ്‍
ഹൈപ്പര്‍മാര്‍ക്കറ്റ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍മാരായ  വര്‍ധിനി പ്രകാശ്‌,  മധുമതി മഹേഷ്‌, എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

നിലവില്‍ കല്യാണ്‍ സില്‍ക്സിന്‌ യു.എ.ഇയില്‍ 5 ഷോറൂമുകളാണ്‌ ഉള്ളത്‌. കരാമ, മീനാബസാര്‍, കിസൈസ്‌, ഷാര്‍ജ, അബുദാബി എന്നിവടങ്ങളിലാണ്‌ കല്യാണ്‍ സില്‍ക്സ്‌ ഷോറൂമുകള്‍ സ്ഥിതി ചെയ്യുന്നത്‌. ഇതിന്‌ പുറമെ മസ്‌ക്കറ്റിലെ റൂവിയിലും കല്യാണ്‍ സില്‍ക്‌സിന്റെ അന്താരാഷ്ട്ര ഷോറൂം പ്രവര്‍ത്തിക്കുന്നുണ്ട്‌.  കല്യാണ്‍ സില്‍ക്‌സിന്റെ പത്തിലേറെ വരുന്ന നെയ്ത്ത്‌ ശാലകളും 100 കണക്കിന്‌ പ്രൊഡക്ഷന്‍ യൂണിറ്റുകളും ഒട്ടേറെ ഫാഷന്‍ സലൂണുകളും തയ്യാറാക്കിയ എക്‌സ്‌ക്ലൂസീവ്‌ കളക്ഷനുകളുടെ ഒരു വിസ്മയ ലോകമാണ്‌ ഉപഭോക്താക്കള്‍ക്കായി മുവൈലയിലെ ഷോറൂമില്‍ കല്യാണ്‍ സില്‍ക്സ്‌ ഒരുക്കിയിരിക്കുന്നത്‌. 

പട്ട്‌ സാരി, ഡെയ്ലി വെയര്‍ സാരി, ക്യാഷ്വല്‍ വെയര്‍ സാരി എന്നിവയ്ക്ക്‌ പുറമെ ലേഡീസ്‌ വെയര്‍, മെന്‍സ്‌ വെയര്‍, കിഡ്‌സ്‌ വെയര്‍ എന്നിവയിലെ വലിയ കളക്ഷനുകളും പുതിയ ഷോറൂമിന്റെ ഭാഗമാകും. ഇന്ത്യയില്‍ ലഭിക്കുന്ന അതേ കുറഞ്ഞ വിലയിലാണ്‌ ഗള്‍ഫ്‌ നാടുകളിലും കല്യാണ്‍ സില്‍ക്സ്‌ വസ്ധ്ര ശ്രേണികള്‍ ലഭ്യമാക്കുന്നത്‌.  വിപുലീകരണ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ഇന്ത്യയിലും വിദേശത്തുമായ്‌ പുതിയ ഫാഷന്‍ സമുച്ചയങ്ങള്‍ ആരംഭിക്കുവാന്‍ കല്യാണ്‍ സില്‍ക്‌സ്‌ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്ന് കല്യാണ്‍ സില്‍ക്സ്‌ ചെയര്‍മാനും മാനേജിങ്ങ്‌ ഡയറകുറുമായ   ടി.എസ്‌. പട്ടാഭിരാമന്‍ പറഞ്ഞു.

ലോകകപ്പ്‌ ഫുട്ബോളിന്‌ വേദിയാകുന്ന ഖത്തറിലാണ്‌ അടുത്തതായ്‌ കല്യാണ്‍ സില്‍ക്‌സിന്റെ അന്താരാഷ്ട ഷോറൂം തുറക്കപ്പെടുക. ദക്ഷിണേന്ത്യയില്‍ കല്യാണ്‍ സില്‍ക്‌സിന്റെ ശൃംഖല വീണ്ടും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായ്‌ കേരളത്തിലും തമിഴ്നാട്ടിലുമായ്‌ ഷോറൂമുകളുടെ ഒരു പുതിയ നിരതന്നെ കല്യാണ്‍ സില്‍ക്സ്‌ പടുത്തുയര്‍ത്തുന്നുണ്ട്‌. കേരളത്തില്‍ കോഴിക്കോട്‌, പാലക്കാട്‌, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലും തമിഴ്നാട്ടില്‍ ചെന്നൈ, കോയമ്പത്തൂര്‍, മധുര എന്നിവിടങ്ങളിലുമായാണ്‌ കല്യാണ്‍ സില്‍ക്സ്‌ അടുത്ത ഘട്ടത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുക. 

'ന്യായവിലയും ഗുണമേന്മയും ഓരോ ഉപഭോക്താവിലും എത്തിക്കുക എന്ന കര്‍മ്മപദ്ധതിക്ക്‌ കൂടുതല്‍ കരുത്ത്‌ പകരുവാന്‍ വിപണന ശൃംഖലയുടെ വിപൂലീകരണം ഒരു വലിയ അളവ്‌ വരെ സഹായിക്കും. വേറിട്ട ആശയങ്ങളിലൂടെ റീട്ടെയില്‍ വിപണന മേഖലയില്‍ പുത്തന്‍ തരംഗങ്ങള്‍ സൃഷ്ടിക്കുകയാണ്‌ കല്യാണ്‍ സില്‍ക്‌സിന്റെ ലക്ഷ്യം''- കല്യാണ്‍ സില്‍ക്സ്‌ ചെയര്‍മാനും മാനേജിങ്ങ്‌ ഡയറകുറുമായ   ടി.എസ്‌. പട്ടാഭിരാമന്‍ വ്യക്തമാക്കി.
 

click me!