പേയ്മെന്റ്സ് രംഗത്തെ ഇന്ത്യൻ ഭീമനെ വിഴുങ്ങി ഡച്ച് കമ്പനി, ഇടപാട് ഭീമൻ തുകയുടേത്

By Web TeamFirst Published Aug 31, 2021, 9:06 PM IST
Highlights

പേയുവിനോട് ബിൽഡെസ്കിനെ കൂട്ടിച്ചേർക്കാനാണ് പ്രൊസസിന്റെ തീരുമാനം. 

മുംബൈ: ഇന്ത്യയിൽ നിന്നുള്ള പ്രമുഖ പേയ്മെന്റ്സ് പ്രൊവൈഡർ ബിൽഡെസ്ക് ഇനി ഡച്ചുകാരുടെ സ്വന്തം. ഡച്ച് ടെക് ഭീമനായ പ്രൊസസ് ആണ് ബിൽഡെസ്കിനെ വാങ്ങിയത്. 4.7 ബില്യൺ ഡോളറിന്റേതാണ് ഇടപാട്. 

പേയുവിനോട് ബിൽഡെസ്കിനെ കൂട്ടിച്ചേർക്കാനാണ് പ്രൊസസിന്റെ തീരുമാനം. പെയുവിന് ഇപ്പോൾ തന്നെ ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിൽ സ്വാധീനം ഉണ്ട്. പേയുവിനെ വികസിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ബിൽഡെസ്കിനെ വാങ്ങിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. 

ജൂലൈ മുതൽ ഇതേക്കുറിച്ച് വാർത്തകൾ പുറത്തുവന്നിരുന്നു. ഈ ഏറ്റെടുക്കലോടെ പേയുവിന് അന്താരാഷ്ട്ര തലത്തിൽ 147 ബില്യൺ ഡോളറിന്റെ ഇടപാടാവും. സാമ്പത്തിക സേവന രംഗത്ത് ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ഇന്ത്യയെ വലിയ വിപണിയായാണ് ആഗോള തലത്തിലെ മുൻനിര കമ്പനികൾ കാണുന്നത്. അത് തന്നെയാണ് ഇത്തരം ഇടപാടുകളിലേക്ക് പോകാൻ ഇത്തരം കമ്പനികളെ നയിക്കുന്ന കാരണവും.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!