കിട്ടുന്ന ഓരോ 100 രൂപയിൽ നിന്നും സർക്കാരിന് പോകുന്നത് 35 രൂപ: കണക്ക് പറഞ്ഞ് എയർടെൽ മേധാവി

Web Desk   | Asianet News
Published : Aug 31, 2021, 11:55 AM ISTUpdated : Aug 31, 2021, 01:00 PM IST
കിട്ടുന്ന ഓരോ 100 രൂപയിൽ നിന്നും സർക്കാരിന് പോകുന്നത് 35 രൂപ: കണക്ക് പറഞ്ഞ് എയർടെൽ മേധാവി

Synopsis

പലവിധത്തിലാണ് കേന്ദ്രസർക്കാരിലേക്ക് നികുതി പോകുന്നതെന്ന് പറഞ്ഞ അദ്ദേഹം തങ്ങൾക്ക് കിട്ടുന്ന ഓരോ 100 രൂപ വരുമാനത്തിൽ നിന്നും 35 രൂപ സർക്കാരിലേക്ക് പോവുന്നുവെന്ന് പറഞ്ഞു. 

ദില്ലി: ടെലികോം രംഗത്ത് 21000 കോടി നിക്ഷേപ സമാഹരണം ലക്ഷ്യമിട്ട് മുന്നോട്ട് പോവുകയാണ് ഭാരതി എയർടെൽ. 5ജി സേവനം ലഭ്യമാക്കാനാണ് ലക്ഷ്യം. അതിന് നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടന്ന് കൂടുതൽ നിക്ഷേപം നടത്തേണ്ടതുണ്ട് കമ്പനിക്ക്. ഈ ഘട്ടത്തിലാണ് കേന്ദ്രം ചുമത്തുന്നത് അമിത നികുതിയാണെന്നും കൂടുതൽ നിക്ഷേപം ടെലികോം രംഗത്തേക്ക് വരണമെങ്കിൽ കേന്ദ്രസർക്കാർ നിലപാട് മയപ്പെടുത്തിയേ തീരൂവെന്നും എയർടെൽ ചെയർമാൻ സുനിൽ മിത്തൽ തുറന്നടിച്ചത്.

പലവിധത്തിലാണ് കേന്ദ്രസർക്കാരിലേക്ക് നികുതി പോകുന്നതെന്ന് പറഞ്ഞ അദ്ദേഹം തങ്ങൾക്ക് കിട്ടുന്ന ഓരോ 100 രൂപ വരുമാനത്തിൽ നിന്നും 35 രൂപ സർക്കാരിലേക്ക് പോവുന്നുവെന്ന് പറഞ്ഞു. കമ്പനികൾ അവരുടെ ഭാഗം കൃത്യമായി നിർവഹിക്കുമ്പോൾ അതിന് വേണ്ട സഹായം ഒരുക്കാൻ സർക്കാരും തയ്യാറാകണമെന്ന് മിത്തൽ പറഞ്ഞു.

പുതുതായി സമാഹരിക്കുന്ന നിക്ഷേപത്തിലൂടെ കമ്പനിക്ക് വളരാനുള്ള ഇന്ധനം ലഭിക്കുമെന്നും മിത്തൽ പറഞ്ഞു. ഇനിയും ഒരു മൈൽ അധികം സഞ്ചരിക്കാനാവും. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാനും ലാഭകരമായ വളർച്ച നേടാനും മത്സരാധിഷ്ഠിതമായി മുന്നേറാനും സാധിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇതിനെല്ലാം പുറമെ ഒരു ഉപഭോക്താവിൽ നിന്നുള്ള വരുമാനം ഈ സാമ്പത്തിക വർഷം 200 രൂപയിൽ എത്തുമെന്നും അവിടെ നിന്നും പതിയെ അത് 300 രൂപയിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. 535 രൂപ നിരക്കിൽ നിലവിലെ ഓഹരി ഉടമകൾക്ക് കമ്പനിയുടെ പുതിയ ഓഹരികൾ നൽകാനുള്ള തീരുമാനം ഈ വരുമാന വർധനവ് കൂടി ലക്ഷ്യമിട്ടുള്ളതാണ്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ