വൻ നഷ്ടം രേഖപ്പെടുത്തി ടാറ്റാ സ്റ്റീൽ: കമ്പനിയുടെ ബിഎസ്ഇ ഫയലിം​ഗ് ഇങ്ങനെ

Web Desk   | Asianet News
Published : Aug 13, 2020, 11:25 PM ISTUpdated : Aug 13, 2020, 11:27 PM IST
വൻ നഷ്ടം രേഖപ്പെടുത്തി ടാറ്റാ സ്റ്റീൽ: കമ്പനിയുടെ ബിഎസ്ഇ ഫയലിം​ഗ് ഇങ്ങനെ

Synopsis

അവലോകന പാദത്തിൽ മൊത്തം വരുമാനം 24,481.09 കോടി രൂപയായി കുറഞ്ഞു. 

മുംബൈ: ആഭ്യന്തര സ്റ്റീൽ മേജർ ടാറ്റാ സ്റ്റീൽ ജൂണിൽ അവസാനിച്ച പാദത്തിൽ 4,648.13 കോടി രൂപ നഷ്ടം രേഖപ്പെടുത്തി. പ്രധാനമായും വരുമാനം വിഭാ​ഗത്തിലാണ് ഇടിവുണ്ടായത്.

ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ കമ്പനി 714.03 കോടി രൂപയുടെ ഏകീകൃത അറ്റാദായം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ടാറ്റാ സ്റ്റീൽ ബി എസ് ഇ ഫയലിംഗിൽ പറഞ്ഞു.

അവലോകന പാദത്തിൽ മൊത്തം വരുമാനം 24,481.09 കോടി രൂപയായി കുറഞ്ഞു, നേരത്തെ ഇത് 36,198.21 കോടി രൂപയായിരുന്നു. 

മുൻ സാമ്പത്തിക വർഷം ഏപ്രിൽ-ജൂൺ കാലയളവിൽ കമ്പനിയുടെ ചെലവ് 34,447.42 കോടി രൂപയിൽ നിന്ന് 27,892.09 കോടി രൂപയായി കുറഞ്ഞു.

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ